കേരളം നെഞ്ചോട് ചേർത്ത നേതാവ്: കെ സലിംകുമാർ

ഇടുക്കി
കേരള ജനത നെഞ്ചോട് ചേർത്ത നേതാവായിരുന്നു വി എസ് അച്യുതാനന്ദനെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കേരള സമൂഹം ഏറ്റെടുത്തു. പിന്നീട് മുഖ്യമന്ത്രിയായശേഷം നടപ്പാക്കിയ നിരവധി പദ്ധതികളും വി എസിനെ കേരളത്തിന് പ്രിയങ്കരനാക്കി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനമനസുകളിൽ നിറയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മണ്ണും വെള്ളവും കവർന്നും പരിസ്ഥിതിയെ തകർത്തും അടക്കിവാണ മാഫിയകളെ തടയാൻ അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് കഴിഞ്ഞു. പോരാട്ടത്തിന്റെ പ്രതീകമായി കേരളത്തിന്റെ മനസ്സിൽ എന്നും വി എസ് നിറഞ്ഞുനിൽക്കും. ഇടുക്കിയിലെ മതിക്കെട്ടാൻ കൈയേറ്റവും മറയൂരിലെ ചന്ദനകൊള്ളയുമെല്ലാം സമൂഹത്തിൽ ചർച്ചയാക്കാനും വി എസിന് കഴിഞ്ഞുവെന്നും സലിംകുമാർ അനുസ്‌മരണ കുറിപ്പിൽ പറഞ്ഞു.









0 comments