ഏലപ്പാറ പഞ്ചായത്തിൽ വൻ ക്രമക്കേട്
വിജിലൻസ് അന്വേഷണം ആരംഭിച്ചു

ഏലപ്പാറ
ഏലപ്പാറ പഞ്ചായത്തിൽ അഞ്ചുവർഷത്തിനിടെ വിവിധ നിർമാണ പ്രവൃത്തികളിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് പഞ്ചായത്തിൽ ഇടുക്കിയിൽനിന്നുള്ള ജില്ലാ വിജിലൻസ് ഓഫീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഡിവൈഎഫ്ഐ വിജിലൻസിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ക്രമക്കേടുകൾക്കെതിരെ നിരവധി ജനകീയ പ്രതിഷേധസമരങ്ങളാണ് പഞ്ചായത്തിന് നേരിടേണ്ടിവന്നത്. പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് ജനം പൊറുതിമുട്ടി. പഞ്ചായത്ത് പഴയ മാർക്കറ്റിൽ നിർമിച്ച ഇൻഡോർ ഷട്ടിൽ കോർട്ട് മഴക്കാലത്ത് ചോർന്നൊലിക്കുന്നത് നവമാധ്യമങ്ങളിൽകൂടി പ്രചരിച്ചിരുന്നു. ഇതും പൊതുസമൂഹത്തിൽ ചർച്ചയായി. പഞ്ചായത്ത് ഓഫീസ് മുഖം മിനുക്കലിന്റെപേരിൽ അലുമിനിയം ഫാബ്രിക്കേഷൻ(എസിപി) ജോലികൾ നടത്തിയതിലും ലക്ഷങ്ങളുടെ അഴിമതി ആരോപണമുണ്ട്. പഞ്ചായത്ത് ഓഫീസിൽ നിരവധി പ്രതിഷേധ മാർച്ചുകൾ ഇതിനോടകം നടത്തി. അധികൃതരുടെ അനാസ്ഥയും നിർമാണമേൽനോട്ടം നടത്തിയ ഉദ്യോഗസ്ഥന്റെ പങ്കും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.









0 comments