വാഴൂർ ഇനി ജനഹൃദയങ്ങളിൽ

darshanam

വാഴൂർ സോമന്റെ മൃതദേഹം വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ പൊതുദർശനത്തിനുവച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Aug 23, 2025, 12:30 AM | 1 min read

പീരുമേട്

പീരുമേടിന്റെ പ്രിയങ്കരനായ അന്തരിച്ച തൊഴിലാളി നേതാവും എംഎൽഎയുമായ വാഴൂർ സോമനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. വ്യാഴാഴ്ചയാണ്‌ അന്തരിച്ചത്‌. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് വാളാഡിയിലെ വസതിയിൽ എത്തിച്ചു. മരണവിവരം അറിഞ്ഞതു മുതൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് വസതിയിലേക്ക് ഒഴുകിയത്. വെള്ളിയാഴ്‌ച പതിനൊന്നോടെ വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് പൊതുദർശനത്തിന്‌ വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നായി പതിനായിരങ്ങൾ അന്തിമോപചാരമർപ്പിക്കാൻ എത്തി. കലാ സാമൂഹിക രാഷ്ട്രീയ ഭരണ പ്രതിപക്ഷ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ എത്തിയിരുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികളും അവസാനമായി ഒരു നോക്കു കാണാനെത്തി. മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി ജോയ്സ് ജോർജ്, കെ പ്രകാശ് ബാബു, ജോസ് ഫിലിപ്പ്, ടി ജെ ആഞ്ചലോസ്, ഇ എസ് ബിജിമോൾ, ജോസഫ് വാഴക്കൻ, ഡിസിസി പ്രസിഡന്റ് സിപി മാത്യു, അഡ്വ. അലക്സ് കോഴിമല, ലതികാ സുഭാഷ്, കെ കെ ശിവരാമൻ, ശാന്തകുമാരി എംഎൽഎ, ആർ തിലകൻ, എസ് സാബു, സിറിയക് തോമസ് തുടങ്ങിയ നിരവധി പ്രമുഖർ വസതിയിലും പൊതുദർശന ഹാളിലും എത്തി അന്തിമോപചാരം അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home