തോട്ടം തുറപ്പിക്കാനായി 
വാഴൂർ ഇടപെടലുകൾ

23_sbn_vazhoor

വാഴൂർ സോമന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് അന്തിമോപചാരമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 23, 2025, 12:15 AM | 1 min read

പീരുമേട്‌

കാൽനൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന പീരുമേട് ടീ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ഇടപെടലുകളിലായിരുന്നു വാഴൂർ സോമൻ. പൊതുപ്രവർത്തനത്തനം അവസാനഘട്ടംവരെയും തുടർന്നു. എംഎൽഎ ആയശേഷം വികസനത്തിലൂന്നിയുള്ള പ്രവർത്തനം ശക്തിപ്പെടുത്തിയിരുന്നു. ​തിരുവനന്തപുരത്ത്‌ പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് പീരുമേട് താലൂക്ക് ഓഫീസിലെത്തി തഹസീൽദാർ, റവന്യു വകുപ്പ് ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തി. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് മന്ത്രിയുമായി ചേർന്ന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരുന്നത്. ​ 806ൽപരം പട്ടയങ്ങളുടെ പൂർത്തീകരണം, റവന്യു ക്വാട്ടേഴ്സിന്റെ നവീകരണം, പീരുമേട് താലൂക്ക് ഓഫീസിലേക്ക് പ്രത്യേകമായ വാഹനം തുടങ്ങിയ കാര്യങ്ങൾക്ക് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടപടികളാകുകയാണെന്നും വാഴൂർ പറഞ്ഞിരുന്നു. ജില്ലയിൽ ജാതി സർട്ടിഫിക്കറ്റ് വിതരണത്തിനു വരുന്ന തടസ്സങ്ങൾ മാറ്റണമെന്ന് മരണത്തിനു തൊട്ടുമുമ്പ് പങ്കെടുത്ത റവന്യൂ വകുപ്പിന്റെ ‘വിഷൻ ആൻഡ്‌ മിഷൻ 2021-–26’ റവന്യു അസംബ്ലിയിൽ ആവശ്യപ്പെട്ടിരുന്നു. ​നിയമത്തിൽ പറയുന്ന വിധത്തിൽ ജാതി തെളിയിക്കുന്ന രേഖകൾ രക്ഷാകർത്താക്കൾക്ക് ഇല്ലെന്നതാണ് പ്രശ്നം. ഇത് വിദ്യഭ്യാസ ആവശ്യത്തിനും മറ്റും വിലങ്ങുതടിയാവുകയാണെന്ന് വാഴൂർ സോമൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. ​ ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ റവന്യൂ, പട്ടികജാതി–വർഗ, നിയമ വകുപ്പ് മന്ത്രിമാർ തമ്മിൽ യോഗം ചേരുകയും പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും വേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും റവന്യൂ മന്ത്രി കെ രാജൻ സബ് മിഷന് മറുപടി നൽകുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home