ജലനിരപ്പ് 69.85 അടി
വൈഗ അണക്കെട്ട്: സ്ലൂയിസ് ഗേറ്റുകളുടെ പ്രവര്‍ത്തനം പരിശോധിച്ചു

വൈഗ അണക്കെട്ടിലെ സ്ലൂയിസ് ഗേറ്റ് ഉയർത്തി വെള്ളം തുറന്നുവിടുന്നു
കുമളി
വൈഗ അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിക്ക് അടുത്തെത്തിയതോടെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന് പ്രവർത്തനം പരിശോധിച്ചു. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശനി ഉച്ചയോടെ ആയിരുന്നു പരിശോധന. കുറച്ച് ആഴ്‍ചകളായി അണക്കെട്ടിലെ ജലനിരപ്പ് വർധിക്കുകയാണ്. ജൂലൈ 26-ന് 66 അടിയെത്തിയപ്പോൾ ആദ്യത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ആഗസ്‍ത് മൂന്ന്, അഞ്ച് തീയതികളിൽ രണ്ടാമത്തെയും മൂന്നാമത്തെയും മുന്നറിയിപ്പുകൾ നൽകി. ജലനിരപ്പ് ശനിയാഴ്‍ച 69.85 അടിയായി ഉയർന്നു. 71 അടിയെത്തുമ്പോൾ വലിയ സ്ലൂയിസുകളിലൂടെ വെള്ളം തുറന്നുവിടാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചു. ഇവയുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനാണ് സ്ലൂയിസ് ഗേറ്റുകളിലൂടെ വെള്ളം തുറന്നുവിട്ടത്. 15 മിനിറ്റിനുശേഷം അടച്ചു.









0 comments