സഞ്ചാരികളുടെ പറുദീസ, പക്ഷേ എത്തിപ്പെടാൻ...

വാഗമണ്ണിലെ വാഹനത്തിരക്ക്
ഏലപ്പാറ
മൂന്നാര്‍ കഴിഞ്ഞാല്‍ ജില്ലയില്‍ സഞ്ചാരികള്‍ കൂടുതലെത്തുന്നത് വാഗമണ്ണിലേക്കാണ്. മൊട്ടക്കുന്നുകളിലും പൈൻ മരക്കാടുകളിലും സമയം ചെലവഴിക്കാനും ചിത്രങ്ങളെടുക്കാനും എന്നും കൗതുകമാണ്. സ്വാതന്ത്ര്യദിനമുള്‍പ്പെടെ മൂന്ന് ദിവസം അവധി ലഭിച്ചതോടെ ആയിരങ്ങളാണ് വാഗമണ്ണിലുമെത്തിയത്. സാഹസിക പാര്‍ക്കിലും വിരുന്നുകാര്‍ ധാരാളം. എന്നാല്‍ റോഡ് യാത്ര ദുഷ്‍കരമാണെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. കഴിഞ്ഞ ദിവസങ്ങളില്‍ വാഗമൺ-- ഏലപ്പാറ റോഡിൽ വലിയ ഗതാഗത കുരുക്കായിരുന്നു. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്ക് അഴിയാതെ കുടുങ്ങിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് സഞ്ചാരികളേറെയും. മണിക്കൂറുകളോ റോഡിൽ തന്നെ ചെലവഴിക്കേണ്ടതായി വന്നു. റോഡിന്റെ വീതികുറവാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. ഇതുകൊണ്ടുതന്നെ സഞ്ചാരികളെത്തുന്നതിന്റെ ഗുണം പ്രാദേശിക വ്യാപാരികള്‍ക്കോ സംരംഭകര്‍ക്കോ കിട്ടാത്ത സ്ഥിതിയുണ്ട്. 500ലേറെ വഴിയോര കച്ചവടക്കാര്‍ വാഗമണ്ണില്‍ ഉപജീവനമാര്‍ഗം തേടുന്നുണ്ട്. വാഗമൺ-- ഏലപ്പാറ റോഡ് വീതികൂട്ടി തടസ്സം പൂർണമായും പരിഹരിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്.









0 comments