സിപിഐ എം ജനകീയ പ്രതിഷേധം നാളെ
അഴിമതി, വികസനമുരടിപ്പിൽ തകർന്ന് ഏലപ്പാറ

ഏലപ്പാറ
വികസനക്ഷേമ പ്രവർത്തനരംഗത്ത് നാടിനെ പുറകോട്ട് നയിച്ച ഏലപ്പാറ പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു. ചൊവ്വാഴ്‌ച സിപിഐ എം നേതൃത്വത്തിൽ നൂറുകണക്കിന് പേർ പങ്കെടുക്കുന്ന ഓഫീസ് മാർച്ച് സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്യും. ഭരണത്തിലേറിയനാൾ മുതൽ അഴിമതിയുടെയുടെയും വിവാദങ്ങളുടെയും പിടിയിലാണ് യുഡിഎഫ് ജനപ്രതിനിധികൾ. ഇവരുടെ വാർഡുകളിലെ നിർമാണങ്ങളിൽ വൻതട്ടിപ്പും ക്രമക്കേടും നടന്നു. കൈക്കൂലി വാങ്ങിയതിന്റെ പേരിൽ മുൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഇയാൾ ഇപ്പോൾ ജയിലിലാണ്. ഭരണസമിതിയിൽ ഭിന്നതയുണ്ടായതിനെ തുടർന്ന് വാർഷിക പദ്ധതികൾ യഥാസമയം ജില്ലാ പ്ലാനിങ്ങ് ബോർഡിന് നൽകാതെ ഫണ്ടുകൾ നഷ്ടപ്പെടുത്തി. ഗ്രാമീണ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാനും നടപടിയുണ്ടായില്ല. നിരവധി പ്രതിഷേധങ്ങൾ അടുത്ത നാളുകളിൽ ഉയർന്നതോടെ നിലവിലെ പഞ്ചായത്ത് സെക്രട്ടറിയും സ്ഥലമാറ്റം വാങ്ങിപോയി. അന്തരാഷ്ട്രാ നിലാവാരത്തിലേയ്ക്ക് വളർന്ന വാഗമൺ വിനോദ സഞ്ചാരകേന്ദ്രത്തോട് കടുത്ത അവഗണയാണ് വച്ചുപുലർത്തിയത്. നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെ ദീർഘനാളത്തെ അവശ്യമായ വാഗമണ്ണിലെ ബസ് സ്റ്റാൻഡും യാഥാർഥ്യമാക്കാൻ ഭരണസമിതിക്കായില്ല. ഇങ്ങനെ ഭരണ വൈകല്യങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. പ്രതിഷേധസമരത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി ബിനു, എം ജെ വാവച്ചൻ, ഏരിയ സെക്രട്ടറി എം ടി സജി എന്നിവർ സംസാരിക്കും.









0 comments