വാത്തിക്കുടി പഞ്ചായത്തിൽ
വേസ്റ്റ് ബിൻ വാങ്ങിയതിൽ 30 ലക്ഷത്തിന്റെ അഴിമതി: വൈസ് പ്രസിഡന്റ് രാജിവച്ചു

യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധയോഗം
ചെറുതോണി
വാത്തിക്കുടി പഞ്ചായത്തില്‍ വേസ്റ്റ് ബിന്‍ വാങ്ങിയതില്‍ യുഡിഎഫ് ഭരണസമിതി 30 ലക്ഷം രൂപയുടെക്രമക്കേട് നടത്തിയതിൽ പ്രതിഷേധം ശക്തമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം രാജിവെച്ചു. എല്‍ഡിഎഫ് ഭരിച്ചിരുന്ന വാത്തിക്കുടി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അഴിമതിയുടെ കൂത്തരങ്ങായി മാറി. പഞ്ചായത്ത് ഭരണസമിതി വാങ്ങിക്കൂട്ടിയ ഇരുനൂറ്റമ്പതിലേറെ വേസ്റ്റ്ബിന്നുകള്‍ വിതരണം ചെയ്യാനാകാതെ ഹാളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ശുചിത്വ മിഷന്‍ ഉള്‍പ്പെടെ വിവിധവകുപ്പുകള്‍ മുഖേന വേസ്റ്റ്ബിന്നുകള്‍ വിതരണം ചെയ്യുന്ന വേളയിലാണ് പഞ്ചായത്ത് മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ച് ധൃതിപിടിച്ചുള്ള വാങ്ങിക്കൂട്ടല്‍ നടത്തിയത്. ഏതാനും ദിവസങ്ങളായി ഭരണസമിതിക്കെതിരെ ശക്തമായ ജനരോഷമാണുണ്ടായത്. ഭരണസമിതി നടത്തുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കാൻ കഴിയില്ലെന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് എം അംഗംകൂടിയായ റോണിയോ എബ്രഹാം രാജിവച്ചത്. ഇതിനുശേഷം എല്‍ഡിഎഫ് നേതാക്കള്‍ മുരിക്കാശ്ശേരിയില്‍ റോണിയോ എബ്രഹാമിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് പ്രകടനം നടത്തി. ഭരണസമിതിക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും.









0 comments