അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ 
കർഷകത്തൊഴിലാളികളുടെ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2025, 01:56 AM | 1 min read

അടിമാലി അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണസമിതിയുടെ ജനവഞ്ചനയ്ക്കും സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനും എതിരെ കെഎസ്‌കെടിയു നേതൃത്വത്തിൽ അടിമാലി പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സമരം സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. മൂന്നര വർഷംകൊണ്ട് അടിമാലിയുടെ വികസനം യുഡിഎഫ് ഭരണസമിതി ഇല്ലാതാക്കി. പട്ടികജാതി– വർഗ ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങൾമെച്ചപ്പെടുത്തിയില്ല. സർക്കാർ വിലകൊടുത്ത്‌ വാങ്ങി പഞ്ചായത്തിന് കൈമാറിയ ഉന്നതികളിലേയും നഗറുകളിലേയും ഭൂമിയ്ക്ക് പട്ടയം നൽകുന്നതിനും യുഡിഎഫ് തടസ്സമായി. ലൈഫ് ഭവനപദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്ക് നൽകിയ മച്ചിപ്ലാവിലെ ഫ്ലാറ്റ് സമുച്ചയത്തിലെ കുടുംബങ്ങളു സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. മാലിന്യപ്രശ്നം, കുടിവെള്ളം ഉൾപ്പെടെയുള്ളവ പരിഹരിച്ചില്ല. സർക്കാർ പദ്ധതികൾ പൂർണമായും അട്ടിമറിച്ചു. യുഡിഎഫിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ വർഗ ബഹുജനസംഘടനകൾ ആരംഭിച്ച പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് കെഎസ്‌കെടിയു നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചത്‌. പി എസ് വേലപ്പൻ അധ്യക്ഷനായി. കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എം എം കുഞ്ഞുമോൻ, പ്രസിഡന്റ് ടി എൽ തോമസ്, എം പി പദ്മനാഭൻ, അജിത്ത് ജോയി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home