അഴിമതിക്കുഴിയിൽനിന്ന്‌ 
അടിമാലി കരകേറുമോ

കൊറത്തികുടി ഉന്നതിയിലെ കാട് കയറി നശിച്ച വാലായ്മ പുര

കൊറത്തികുടി ഉന്നതിയിലെ കാട് കയറി നശിച്ച വാലായ്മ പുര

avatar
സ്വന്തം ലേഖകൻ

Published on Sep 09, 2025, 12:15 AM | 2 min read

അടിമാലി

അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് നാടുമുടിച്ച നാളുകള്‍, യുഡിഎഫ് ഭരണസമിതി അടിമാലിക്ക് സമ്മാനിച്ചത് അതാണ്‌. ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങി ജനങ്ങള്‍ തെരഞ്ഞെടുത്ത എല്‍ഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ചാണ്‌ യുഡിഎഫ്‌ അധികാരത്തിലെത്തിയത്‌. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതുമുതല്‍ നമ്പര്‍ അനുവദിക്കുന്നതിനുവരെ തൊട്ടതിനെല്ലാം കൈക്കൂലി നല്‍കാതെ പഞ്ചായത്തില്‍ ഒന്നും നടക്കില്ല. കോഴപ്പണത്തിന്റെ ഏജന്റുമാരായി യുഡിഎഫ് അംഗങ്ങള്‍ മാറി. എല്‍ഡിഎഫ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അട്ടിമറിച്ചു. കൂറുമാറ്റത്തിലൂടെ പ്രസിഡന്റ് പദവിയില്‍ തുടരുന്നയാള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ആട്, കോഴി, പോത്ത്, വളംവിതരണം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മരുന്ന് വാങ്ങല്‍, തുടങ്ങിയ പദ്ധതികളില്‍ ലക്ഷങ്ങളുടെ അഴിമതിയാരോപണമാണ് ഉയര്‍ന്നത്. അങ്കണവാടി ജീവനക്കാരികൂടിയായ ഇവര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസം അങ്കണവാടി രജിസ്റ്റര്‍ ഒപ്പിട്ട് ഇരട്ടവേതനം കൈപ്പറ്റിയതിന് അന്വേഷണം നേരിടുകയാണ്. എസ്‌സി എസ്ടി കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഒരേദിവസം രണ്ടുവേതനം കൈപ്പറ്റിയതായി കണ്ടെത്തി. കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടും ഭരണം നിലനിര്‍ത്താന്‍വേണ്ടി മാത്രമാണ് ഇവരെ നിലനിര്‍ത്തുന്നത്‌. ​ഗ്രാമീണ റോഡുകളുടെ 
നിര്‍മാണത്തിലൂടെ തട്ടിയത് ലക്ഷങ്ങള്‍ കരിങ്കുളം–കൂമ്പൻപാറ റോഡ്‌ 800 മീറ്റർ നിര്‍മിക്കാൻ ചെലവഴിച്ചത് 40 ലക്ഷം രൂപയാണ്‌. എന്നാൽ നിർമാണത്തിലെ അപാകത്തെതുടർന്ന്‌ അധികം താമസിക്കാതെ കുഴികൾ രൂപപ്പെട്ടു. ദേശീയപാത 85നെയും അടിമാലി–കുമളി ദേശീയപാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്. കോൺഗ്രസ്‌ വാര്‍ഡംഗം പ്രസിഡന്റായ അടിമാലി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിർമാണത്തിന്‌ കരാര്‍ ഏറ്റെടുത്തത്. കരാറിന്റെ മറവില്‍ പഞ്ചായത്തംഗമാണ് നിര്‍മാണം നടത്തിയത്. ബിഎം ബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിർമിച്ച റോഡിലെ ടാറിങ്ങും കോൺക്രീറ്റും ഏതാനും നാളുകൾക്കുള്ളിൽ പൊളിഞ്ഞു. ഐറീഷ് ഓടയുടെ കോൺക്രീറ്റും പൊട്ടിപ്പൊളിഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച തുക ഉപയോഗിച്ച്‌ കരാറുകാരൻ സ്വന്തം ഇഷ്ടപ്രകാരമാണ്‌ നിർമാണം നടത്തിയത്‌. അഴിമതി പുറത്തുവന്നതോടെ സംഭവത്തിൽ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ​മാലിന്യവില്‍പ്പനയിലും 
അഴിമതി അജൈവ മാലിന്യവസ്തുക്കള്‍ വിൽപ്പന നടത്തിയതിലും വന്‍ അഴിമതിക്കഥയാണ് പുറത്തുവന്നത്‌. ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങളിലെ പ്ലാസ്റ്റിക്, ഇരുമ്പ്, അലുമിനിയം തുടങ്ങിയ വസ്തുക്കളുടെ വില്‍പ്പനയിലൂടെയാണ് ലക്ഷങ്ങളുടെ അഴിമതി നടന്നത്. യുഡിഎഫ് ഭരണസമിതിയുടെ മൗനാനുവാദത്തോടെയായിരുന്നു ക്രമക്കേട്‌. കണ്‍സോര്‍ഷ്യത്തെ ചുമതലപ്പെടുത്തേണ്ടതിനു പകരം ചില വ്യക്തികള്‍ ഭരണ സ്വാധീനമുപയോഗിച്ച് മാലിന്യങ്ങൾ വൻതുകയ്‌ക്ക്‌ വിറ്റു. ഇതിനായി ഭരണസമിതിയുടെ ഒത്താശയോടെ ഒരു മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള കരാറിന്റെ മറവിൽ വിലപിടിപ്പുള്ള സാധനങ്ങളും മറിച്ചുവില്‍ക്കുന്നതായി ആരോപണമുണ്ട്‌. അഴിമതിക്കഥകള്‍ പുറത്തറിയാതിരിക്കാൻ വിദഗ്‌ധ തൊഴിലാളികൾക്കു പകരം പ്രസിഡന്റിന്റെ ബന്ധുക്കളെ പിന്‍വാതിലിലൂടെ നിയമിച്ചതായും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home