കർഷകവിരുദ്ധ ഭൂനിയമങ്ങൾ
തന്റെയും കോൺഗ്രസിന്റെയും വീഴ്ച സമ്മതിച്ച് കുഴൽനാടൻ

തൊടുപുഴ
ജില്ലയിലെ 13 വില്ലേജുകളിൽ ഒതുങ്ങിനിന്ന നിർമാണ നിയന്ത്രണം സംസ്ഥാന വ്യാപകമാക്കിയതിനു പിന്നിൽ താൻ മുഖാന്തിരമുണ്ടായ വിധിയാണെന്ന് സമ്മതിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. 13 വില്ലേജുകളെ മാറ്റിനിർത്തുന്നത് ശരിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി സന്പാദിച്ചത്, ഇതില്‍ അഭിമാനമുണ്ടെന്നാണ് തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭൂപതിവ് നിയമ ഭേദഗതി ചട്ടം ജനവിരുദ്ധമെന്ന് സ്ഥാപിക്കാനെത്തിയ എംഎൽഎ മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി. ആർ ശങ്കർ സർക്കാർ കൊണ്ടുവന്ന 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ജില്ലയിൽ നിലനിൽക്കുന്ന നിയമവിരുദ്ധ നിർമിതികൾ പുതിയ ചട്ടത്തിലൂടെ സാധൂകരിക്കപ്പെടുമെന്ന് ചുണ്ടിക്കാട്ടിയപ്പോൾ 2024 ജൂണ്‍ വരെയുള്ള നിര്‍മാണങ്ങള്‍ മാത്രമേ സര്‍ക്കാരിന് ക്രമവല്‍ക്കരിക്കാനാകൂ എന്നായിരുന്നു മറുപടി. ഉപാധിരഹിത പട്ടയത്തിനായി ഒരു ചട്ടംകൂടി കൊണ്ടുവരുമെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിയമം അനുസരിച്ച് അതിന് കഴിയില്ലെന്നായി എംഎൽഎ. ജില്ലയില്‍ ഇതുവരെ നിര്‍മാണങ്ങള്‍ക്കൊന്നും പ്രശ്‍നങ്ങളില്ലായിരുന്നല്ലോ എന്ന് മാധ്യമപ്രവര്‍ത്തകരോട് തിരിച്ചുചോദിച്ച എംഎല്‍എ ഇവയെല്ലാം കോടതിയിലെത്തിയ ശേഷമല്ലേ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന മറുചോദ്യത്തില്‍ വെട്ടിലായി. ജില്ലയിലെ സാധാരണക്കാരില്‍നിന്ന് പണം പിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണെന്നായിരുന്നു അടുത്ത വാദം. എന്നാല്‍ 5000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിട ഉടമകൾക്കുവേണ്ടിയാണോ യുഡിഎഫ് വാദിക്കുന്നതെന്ന ചോദ്യം തിരിച്ചെത്തി. ഇതില്‍ പ്രകോപിതനായ എംഎല്‍എ അവയെല്ലാം തലമുറകളുടെ അധ്വാനത്തിന്റെ ഫലമാണെന്ന് പറഞ്ഞു. ആര്‍ ശങ്കര്‍ കൊണ്ടുവന്ന ഭൂനിയമത്തിന് 10 വര്‍ഷത്തെ പോലും ദീര്‍ഘവീക്ഷണമില്ലേ എന്ന ചോദ്യത്തിനും കൃത്യമായി മറുപടിയില്ല. പുതിയ നിയമവും ചട്ടവും വന്നതോടെ എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണ വര്‍ധിച്ചത് കണ്ടാണോ യുഡിഎഫും ചില അനുകൂല സംഘടനകളും വ്യാജ പ്രചാരങ്ങള്‍ നടത്തുന്നതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ലാതെ കുഴൽനാടൻ മടങ്ങി.









0 comments