മന്ത്രിയുടെ പ്രഖ്യാപനം: പ്രതീക്ഷയോടെ കര്‍ഷകരും വ്യാപാരികളും
കട്ടപ്പന ടൗണ്‍ഷിപ്പില്‍ ഓണത്തിന് മുമ്പ് പട്ടയം

കട്ടപ്പന ടൗണിന്റെ ആകാശ ദൃശ്യം
കട്ടപ്പന
കട്ടപ്പന ടൗൺഷിപ്പിൽ ഓണത്തിന് മുമ്പ് പട്ടയം വിതരണംചെയ്യുമെന്ന പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ കർഷകരും വ്യാപാരികളും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി കെ രാജൻ കട്ടപ്പനയിൽ പ്രഖ്യാപിച്ചു. മൂന്നര പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധികൾക്കാണ് പരിഹാരമാകുന്നത്. കട്ടപ്പന നഗരം ഉൾപ്പെടുന്ന 31.34 ഹെക്ടറിന്റെ സർവേ 2023 നവംബറിൽ ആരംഭിച്ച് പൂർത്തീകരിച്ചിരുന്നു. കട്ടപ്പന വില്ലേജിലെ 58-ാം നമ്പർ ബ്ലോക്കിലുള്ള 55, 56 സർവേ നമ്പരുകളിലും ബ്ലോക്ക് നമ്പർ 61ലെ 85/1 നമ്പരിലുമുള്ളതാണ് ഈ ഭൂപ്രദേശം. സർവേ നമ്പർ 55ൽ 8.58, 56ൽ 15.2456, 85/1ൽ 7.5210 ഹെക്ടറാണ് ഉൾപ്പെടുന്നത്. പട്ടയമിഷന്റെ ഭാഗമായി സാറ്റ്‍ലൈറ്റ് സഹായത്തോടെയുള്ള റിയൽ ടൈം കിനിമാറ്റിക് സർവേയാണ് നടത്തിയത്. 1977ലെ റീസർവേയിലാണ് കട്ടപ്പന ടൗൺഷിപ്പിനായി ഭൂമി മാറ്റിയിട്ടത്. 2018ൽ കലക്ടറുടെ നിർദേശപ്രകാരം ടൗൺഷിപ്പിൽ റീസർവേ ആരംഭിച്ചെങ്കിലും 2021ഓടെ നിർത്തി. ടൗൺ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങളിലെ 500ലേറെ പട്ടയ അപേക്ഷകൾ കട്ടപ്പന എൽഎ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.









0 comments