കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

കടുവയുടെ കാൽപ്പാട്
മൂന്നാർ
തോട്ടം മേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. മാട്ടുപ്പെട്ടി എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ വ്യാഴം രാവിലെ തോട്ടത്തിൽ ജോലിക്ക് പോയ തൊഴിലാളികളാണ് ലയത്തിനു സമീപം കാൽപ്പാടുകൾ കണ്ടെത്തിയത്. ഒരു മാസം മുമ്പ് ആർ ആൻഡ് ടീ കമ്പനിക്ക് സമീപത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. രണ്ട് വർഷത്തിനിടെ 18 ഓളം പശുക്കളെ വന്യ മൃഗങ്ങൾ ആക്രമിച്ചു കൊന്നു. കടുവയുടെ കാൽപ്പാടുകൾ കണ്ടതോടെ തൊഴിലാളികൾ പരിഭ്രാന്തിയിലാണ്.









0 comments