തൊഴിലന്വേഷകർക്ക് വഴികാട്ടി, 10,000 വേദികൾ പിന്നിട്ട ശബ്ദം

അഡ്വ. ബാബു പള്ളിപ്പാട്ട് 1
കെ പി മധുസൂദനൻ
Published on Aug 25, 2025, 12:15 AM | 1 min read
തൊടുപുഴ
തൊഴിലന്വേഷകർക്ക് വഴികാട്ടിയായി ഇവിടെ ഒരു അഭിഭാഷകൻ. മോട്ടിവേഷണൽ പ്രഭാഷണങ്ങളും കരിയർ പേരന്റിങ് ക്ലാസുകളുമായി അഡ്വ. ബാബു പള്ളിപ്പാട്ട് 10,000 വേദികൾ പൂർത്തീകരിച്ചു. 1984ൽ മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കോതമംഗലം രൂപതാ പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. ആ പ്രസംഗം ആ വർഷത്തെ സ്കൂൾ വാർഷികത്തിൽ ഒരിക്കൽ കൂടി അവതരിപ്പിച്ചായിരുന്നു തുടക്കം. തുടർന്ന് വേദികളിൽനിന്ന് വേദികളിലേക്ക് പ്രയാണം. ആഗസ്‌ത് 21ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ 1300 ഒന്നാംവർഷ വിദ്യാർഥികൾക്കായി നടത്തിയ ഓറിയന്റേഷൻ ക്ലാസോടെയാണ് ഈ നേട്ടം കൈവരിച്ചത്. വിവിധ പത്രമാസികകളിലും കരിയർ, പേരന്റിങ് സാഹിത്യ മോട്ടിവേഷണൽ വിഷയങ്ങളിൽ ബന്ധപ്പെട്ട ലേഖനങ്ങളും വിഷ്വൽ മീഡിയകളിൽ ക്ലാസുകളും നടത്തുന്നുണ്ട്. 1967ൽ നാരായണന്റെയും ലീലയുടെയും മകനായാണ് ബാബു പള്ളിപ്പാട്ടിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലീഷ് ലിറ്ററേച്ചറിൽ തൊടുപുഴ ന്യൂമാൻ കോളേജിൽനിന്ന് ബിരുദവും പാല സെന്റ് തോമസ് കോളേജിൽനിന്ന് എംഎയും എടുത്തു. പാലാ സെന്റ് തോമസ് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് എടുത്തു. മറയൂർ ഗവ.സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1994ൽബിഹാറിലെ ധ്യാൻപാദിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായി. 1996ൽ എംജി യൂണിവേഴ്സിറ്റി സർവീസിൽ സേവനം ആരംഭിച്ചു. 2023 ആഗസ്‌ത് 31ന് വിരമിച്ചു. ഇപ്പോൾ തൊടുപുഴ ബാറിൽഅഭിഭാഷകനുംകൂടിയാണ്.









0 comments