തിലകൻ പാർക്കിലെ തടാകത്തിന്റെ ഷട്ടറുകൾ മോഷണം പോയി

ഏലപ്പാറ
പെരുവന്താനം മണിക്കല്ലിൽ ചലച്ചിത്ര നടൻ തിലകന്റെ സ്‌മരണാർഥമുള്ള ഉള്ള ലേയ്‌ക്ക് ആൻഡ് പാർക്കിലെ തടാകത്തിന്റെ ഇരുമ്പ് ഷട്ടർ മോഷണം പോയതായി പരാതി. 50,000 രൂപ വിലയുള്ള ഷട്ടറാണ് മോഷണം പോയത്. പഞ്ചായത്ത് ഭരണാധികാരികൾ പെരുവന്താനം പൊലീസിൽ പരാതിപ്പെട്ടെങ്കിലും വിവരങ്ങളിൽ വ്യക്തതയില്ല. ഇത് മോഷണം നടത്തിയവരെ സഹായിക്കാനാണെന്ന് ചൂണ്ടികാട്ടി സിപിഐ എം ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മുൻ എൽഡിഎഫ് ഭരണ സമിതി ആരംഭിച്ച പാർക്ക് പിന്നീടുവന്ന യുഡിഎഫ് അവഗണിച്ചു. അധികാരത്തിൽ വന്നയുടനെ സ്വകാര്യ വ്യക്തിക്ക് തുച്ഛമായ നിരക്കിൽ വാടകയ്‌ക്കു കൊടുത്തു. പിന്നീട് പാർക്ക് പ്രവർത്തന രഹിതവുമായി. പ്രതിഷേധ സമരം എം സി സുരേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം ബേബി മാത്യു, ലോക്കൽ സെക്രട്ടറി എ ബിജു, ഷാജി പി ജോസഫ്, ജനപ്രതിനിധികളായ പ്രഭാ ബാബു, ജാൻസി, സാലികുട്ടി ജോസഫ്, പി വെെ നിസാർ എന്നിവർ സംസാരിച്ചു.









0 comments