ജില്ലാ ഫെയറിൽ 
വിറ്റുവരവ് 21 ലക്ഷം

ONAM

കട്ടപ്പന സപ്ലെെകോ സൂപ്പർ മാർക്കറ്റിലെ തിരക്ക്

വെബ് ഡെസ്ക്

Published on Sep 04, 2025, 12:36 AM | 1 min read

ഇടുക്കി

ഓണത്തോടനുബന്ധിച്ചുള്ള ജില്ലാ ഫെയർ ആരംഭിച്ച 26 മുതൽ ബുധൻ വരെ സപ്ലൈകോ എട്ട് ദിവസം കൊണ്ട് നേടിയത് 21 ലക്ഷം രൂപയുടെ വിറ്റുവരവ്. 3091 ഉപഭോക്താക്കൾ ജില്ലാ ഓണം ഫെയർ നടക്കുന്ന സപ്ലൈകോ തൊടുപുഴ പീപ്പിൾസ് ബസാർ സന്ദർശിച്ചു. 21,33,777 രൂപയുടെ വിൽപ്പനയാണ് ഫെയർ അവസാനിക്കുന്നതിന് രണ്ട്‌ ദിവസം മുന്പ്‌ വരെ നടന്നത്. ഇതിൽ സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിൽപ്പന നേടിയത് 67,7613 രൂപയാണ്. സബ്സിഡി ഇനങ്ങളിൽ മട്ട അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയ്ക്കായിരുന്നു വൻ ഡിമാൻഡ്‌. സോൺ മാവേലി ഇനങ്ങളായ ശർക്കര, ഗോതമ്പ് പൊടി, സാമ്പാർ പൊടി എന്നിവയും കൂടുതലായി വിൽപ്പന നടന്നു. ജില്ലാ ഫെയറിന് പുറമെ നിയോജക മണ്ഡലം തലങ്ങളിൽ നാല് ഫെയറുകൾ കൂടി സപ്ലൈകോ സംഘടിപ്പിച്ചിട്ടുണ്ട്. ഉത്രാട ദിനത്തിലും സപ്ലൈകോ വിൽപ്പനശാലകളും ഓണച്ചന്തകളും ഉത്രാട ദിനത്തിലും തുറന്ന്‌ പ്രവർത്തിക്കും. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.



deshabhimani section

Related News

View More
0 comments
Sort by

Home