കായികക്കുതിപ്പിന് ആധുനിക സ്‌റ്റേഡിയം

അനുമോദന യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ഏലപ്പാറ
കായിക കുതിപ്പിൽ നേട്ടങ്ങളുമായി ഓടിക്കയറിയവർക്ക് അനുമോദനം. 35ാം മെെൽ കേന്ദ്രമായി 10 വർഷമായി പ്രവർത്തിക്കുന്ന ഹൈറേഞ്ച് സ്പോർട്ട്സ് അക്കാദമിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. 35ാം മെെൽ കള്ളിവയലിൽ ഓഡിറ്റോറിയത്തിൽ യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി പോൾ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് പുളിക്കൻ അധ്യക്ഷനായി. അക്കാദമിയുടെ രക്ഷാധികാരി കെ ടി ബിനു പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് കായിക പരീശിലന കളരിയുടെ സാധ്യതാ പഠനം നടത്തി കളിക്കൂട്ടം എന്ന പദ്ധതിയ്ക്ക് രൂപം നൽകിയത്. ആദ്യ ഘട്ടത്തിൽ നിസ്വാർഥമായ കായിക പരിശീലന സേവന രംഗത്ത് പ്രവർത്തിച്ച സന്തോഷ് ജോർജ്, വിനോഭ എന്നിവരുടെ പ്രവർത്തനവും താരോദയങ്ങളെ കെെപിടിച്ചു. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ ബോയ്സ് മൈതാനം ഹൈറേഞ്ച് സ്പോർട്ട് അക്കാദമിക്ക് കുടുതൽ കരുത്തായി. കെ ടി ബിനുവിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗപ്പെടുത്തി മൈതാനം സ്റ്റേഡിയമായി നവീകരിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ ദിനേശൻ, മോളി ഡോമിനിക്ക്, അഴുത ബ്ലോക്ക് പ്രസിഡന്റ് ഒ വി ജോസഫ്, അക്കാദമി ചെയർമാൻ ജോസഫ് എം കള്ളിവയലിൻ, ബിനു എം കോശി തുടങ്ങിയവർ സംസാരിച്ചു.









0 comments