ഇടുക്കിയുടെ വേഗറാണിക്ക് തങ്കമണിയിൽ സ്വീകരണം

സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിനെ എം എം മണി എംഎൽഎ അനുമോദിക്കുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സമീപം
ചെറുതോണി
സംസ്ഥാന സ്കൂൾ കായികമേളയിൽ 38 വർഷത്തെ മീറ്റ് റെക്കോഡ് തകർത്ത് സ്വർണം നേടിയ ഇടുക്കിയുടെ വേഗറാണി ദേവപ്രിയയ്ക്ക് കമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി. തങ്കമണിയിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ എം എം മണി ദേവപ്രിയയെയും സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹൈജമ്പിൽ വെങ്കല മെഡൽനേടിയ ജോൺ ബിനോയിയെയും പരിശീലകൻ ടിബിൻ ജോസഫിനെയും മറ്റ് കായികതാരങ്ങളെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ വിജേഷ് അധ്യക്ഷയായി. ചടങ്ങിൽ വിവിധ സംഘടനകളും കായിക താരങ്ങളെ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ, എസ്എൻഡിപി യോഗം തങ്കമണി ശാഖ തുടങ്ങിയ സംഘടനകളാണ് ആദരിച്ചത്. അനുമോദന യോഗത്തിൽ സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, അംഗങ്ങളായ ഷേർളി ജോസഫ്, എം ജെ ജോൺ, ചെറിയാൻ കട്ടക്കയം, സോണി ചൊള്ളാമഠം, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ആന്റണി കാച്ചപ്പള്ളി, എസ്എൻഡിപി യോഗം യൂണിയൻ കൗൺസിലർ ഷാജി പുലിയാമറ്റം എന്നിവർ സംസാരിച്ചു.









0 comments