സംസ്ഥാന സർക്കാർ ആറ് കോടി അനുവദിച്ചു
സോളാർ വേലി നിർമാണം അന്തിമഘട്ടത്തിൽ

സോളാർ വേലികളുടെ നിർമാണം അന്തിമഘട്ടത്തിൽ

സ്വന്തം ലേഖകൻ
Published on Sep 16, 2025, 12:30 AM | 1 min read
ഏലപ്പാറ
സിപിഐ എം നടത്തിയ ജനകീയ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ആറ് കോടി അനുവദിച്ചു. കോരുത്തോട് മുതൽ മതമ്പ കൊമ്പൻപ്പാറ വരെയുള്ള വനാതിർത്തിയിൽ സോളാർ വേലികൾ സ്ഥാപിക്കുക. പ്രതിരോധ പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാകുകയാണ്. കോരുത്തോട് പെരുവന്താനം പഞ്ചായത്തുകളിലായിരുന്നു അറ്മാസത്തിനിടെ രണ്ട് മനുഷ്യജീവനുകളെ കാട്ടാന അപഹരിച്ചത്. കൊമ്പൻപ്പാറ സ്വദേശിനി സോഫിയയും മതമ്പയിൽ സ്വകാര്യ റബർതോട്ടം പാട്ടത്തിനെടുത്തു കൃഷി ചെയ്തു വന്ന പുരുഷോത്തമനും ആണ് മരിച്ചത്. നാടിനെ നടുക്കിയ സംഭവങ്ങളെ തുടർന്ന് വനം അധികൃതർക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐ എം രംഗത്തു വന്നു.
മുപ്പത്തിയഞ്ചാം മൈലിൽ, മുറിപ്പുഴ, എന്നിവിടങ്ങളിലെ വനം ഓഫീസുകളുടെ മുന്നിൽ ജനകീയ സമരങ്ങൾ നടത്തി. മുപ്പത്തിയഞ്ചാം മൈലിൽ ദേശീയ പാത നിരവധി പ്രാവശ്യം ഉപരോധിച്ചു. ഇതിനിടയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സോഫിയായുടെ വീട് സന്ദർശിച്ചു ശാരീരിക വെല്ലുവിളികൾ നേരിടുന്ന സോഫിയായുടെ മകളുടെ ചികിത്സയും ഏറ്റെടുക്കുമെന്ന് പറഞ്ഞ വാക്കും പാലിച്ചു. വനം മന്ത്രിയുമായി ജില്ലാ പഞ്ചായത്തംഗം കെ ടി ബിനു അന്തരിച്ച വാഴുർ സോമൻ എം എൽ എ മുഖേനെ സർക്കാരിൽ നടത്തിയ സമ്മർദ്ദങ്ങൾ ഫലം കണ്ടു. ഇപ്പോൾ വന്യജീവി അക്രമഭീഷണി നേരിടുന്ന മതമ്പ, കൊമ്പുകുത്തി, കൊമ്പൻപ്പാറ, ഇഡികെ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് സമാധാനമായി ഉറങ്ങുവാൻ കഴിയുന്ന സാഹചര്യം ഒരുക്കി. അതിനുള്ള പ്രതി രോധ പ്രവർത്തികൾ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് 22 ആനകൾ കൂട്ടമായി തമ്പടിച്ചിരുന്നു. വനം അധികൃതരും ജാഗ്രത സമിതിയുടെ ആളുകളും ചേർന്ന് പടക്കം പൊട്ടിച്ച് വനത്തിലേക്ക് ആനകളെ തുരത്തുന്നതിനിടയിൽ ഇതിൽ ഒരെണ്ണം കൂട്ടം തെറ്റി ചെന്നാപ്പാറ റബർ തോട്ടത്തിലേക്ക് പാഞ്ഞു വരുന്നതിനിടയിൽ ടാപ്പിങ് തൊഴിലാളി സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊമ്പുകുത്തി സ്വദേശി മനോജിന്റെ ഭാര്യ ബിൻസിയാണ് കാട്ടാന ആക്രമണത്തിൽ രക്ഷപ്പെട്ടത്. മുഴുവൻ കാട്ടാനകളെയും വനത്തിലേക്ക് തുരത്തിയിട്ട് വേണം സ്ഥാപിക്കുന്ന സോളാർ വേലികളിലേക്ക് വൈദ്യുതി കടത്തിവിടാൻ.









0 comments