ആയിരങ്ങൾ അണിനിരന്ന് ചതയദിന ഘോഷയാത്ര

ചതയത്തോടനുബന്ധിച്ച് എസ്എൻഡിപി കാഞ്ഞിരമറ്റം ശാഖ നടത്തിയ ഘോഷയാത്ര
ഇടുക്കി
ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഘോഷയാത്രയും സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങൾ അണിനിരന്നു. കട്ടപ്പനയില്‍ എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ കട്ടപ്പന, കട്ടപ്പന നോര്‍ത്ത്, കൊച്ചുതോവാള, പുളിയന്‍മല, വെള്ളയാംകുടി ശാഖകളെ പങ്കെടുപ്പിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ജയന്തിദിന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി. വലിയതോവാള ശാഖയിൽ പ്രസിഡന്റ് ബിജുമോന്‍ മാടത്താനിക്കുന്നേല്‍ പതാക ഉയര്‍ത്തി. ഘോഷയാത്രയില്‍ നിരവധിപേര്‍ അണിനിരന്നു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. അണക്കര മൈലാടുംപാറ ശാഖയുടെ നേതൃത്വത്തിൽ ചെല്ലാര്‍കോവില്‍ ഗുരുദേവ മന്ദിരത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് വാദ്യമേളത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയില്‍ ഘോഷയാത്ര നടത്തി. ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമി സന്ദേശം നല്‍കി. വിദ്യാഭ്യാസ അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. ഓണാഘോഷ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ഗുരുപൂജ സമര്‍പ്പണവും സമൂഹസദ്യയും നടന്നു. അഞ്ചുനാട് എസ്എൻഡിപി ശാഖ നേതൃത്വത്തിൽ നടത്തിയ യോഗം അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ശാഖ പ്രസിഡന്റ് സജി അധ്യക്ഷനായി. ഘോഷയാത്ര മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുളജ്യോതി ഉദ്ഘാടനം ചെയ്തു.









0 comments