എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

തൊടുപുഴ
വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ നടപടിക്കെതിരെ കേരള സർവകലാശാലയിൽ പ്രതിഷേധം സംഘടിപ്പിച്ച എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം നിധിൻ എം ജോൺ ഉദ്ഘാടനം ചെയ്തു. തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി എം എസ് ആരോമൽ, കരിമണ്ണൂർ ഏരിയ സെക്രട്ടറി അൽഫിത്, തൊടുപുഴ ഈസ്റ്റ് ഏരിയ പ്രസിഡന്റ് ആനന്ദകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം സനൽ എന്നിവർ സംസാരിച്ചു.









0 comments