26ൽ 20ലും എസ്എഫ്ഐ

നക്ഷത്രത്തിളക്കത്തിൽ

sfi

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ നടത്തിയ ആഹ്ലാദ പ്രകടനംഎസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ നടത്തിയ ആഹ്ലാദ പ്രകടനം

വെബ് ഡെസ്ക്

Published on Aug 22, 2025, 12:34 AM | 2 min read

ഇടുക്കി

ക്യാമ്പസുകളിൽ ഇരച്ചുകയറുന്ന വർഗീയ അരാജകത്വ–അരാഷ്‌ട്രീയ ശക്തികളെ അകലെ നിർത്തി എസ്‌എഫ്‌ഐയെ ഇടനെഞ്ചിലേറ്റുവാങ്ങി വിദ്യാർഥികൾ. ആവേശം അണപൊട്ടിയ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 26ൽ 20 കോളേജിലും എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു. ശാന്തൻപാറ ഗവ. കോളേജ്‌, മുരിക്കാശേരി മാർ സ്ലീവ കോളേജ്‌ എന്നിവിടങ്ങളിൽ കെഎസ്‌യുവിൽനിന്ന്‌ യൂണിയൻ തിരിച്ചുപിടിച്ചു. 14 ഇടത്ത്‌ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ എസ്‌എഫ്‌ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന, മൂന്നാർ എന്നിവയുൾപ്പെടെ ജില്ലയിലെ മൂന്ന്‌ ഗവ. കോളേജുകളിലും വിജയിച്ചുകയറി. ഇവ കൂടാതെ കുമളി ബിഎഡ്‌, നെടുങ്കണ്ടം എംഇഎസ്‌, തൂക്കുപാലം ജവഹർലാൽ നെഹ്‌റു, രാജാക്കാട്‌ എസ്‌എസ്‌എം, കുട്ടിക്കാനം ഐഎച്ച്‌ആർഡി, മറയൂർ ഐഎച്ച്‌ആർഡി, തൊടുപുഴ അൽ–അസ്‌ഹർ ആർട്‌സ്‌, മൂലമറ്റം സെന്റ്‌ ജോസഫ്‌ അക്കാദമി, കട്ടപ്പന ജെപിഎം, പെരുവന്താനം സെന്റ്‌ ആന്റണീസ്‌ എന്നിവിടങ്ങളിൽ മുഴുവൻ പാനലും വിജയിച്ചു. മുരിക്കാശേരി മാർ സ്ലീവ, തൊടുപുഴ ന്യൂമാൻ, തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ്, നെടുങ്കണ്ടം, തൊടുപുഴ ബിഎഡ്‌ കോളേജുകള്‍, സഹ്യജ്യോതി ആർട്സ് കോളേജ്, കുമളി അയ്യപ്പ കോളേജ്, പാമ്പനാർ എസ്‌എൻ എന്നിവയാണ്‌ വിജയിച്ച മറ്റു കോളേജുകൾ.

തൊടുപുഴ

ലോറേഞ്ച്‌ മേഖലയിലും എസ്‌എഫ്‌ഐയുടെ മുന്നേറ്റം. ന്യൂമാൻ കോളേജിൽ 14ൽ 13 സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. പി എൻ അബിനാസ്‌ (ചെയർപേഴ്‌സൺ), നാദിയ ഷെഫിക്‌ (വൈസ്‌ ചെയർപേഴ്‌സൺ), ആൽബിൻ ബാബു (ജനറൽ സെക്രട്ടറി), ശ്രീവിഷ്‌ണു, നവനീദ്‌ രാജേഷ്‌ (യുയുസി). സഹകരണ ലോകോളേജിൽ പി പി ആദിത്യൻ (ചെയർപേഴ്‌സൺ), അഭിഷേക്‌ (ജനറൽ സെക്രട്ടറി), അമീറ അഫ്‌സൽ (വൈസ്‌ ചെയർപേ്‌സൺ), സബിത(മാഗസിൻ എഡിറ്റർ), എസ്‌ ശ്രീലത (യുയുസി). തൊടുപുഴ ബിഎഡ്‌ കോളേജിൽ സഞ്ജീവ്‌(ചെയർപേഴ്‌സൺ), ഫർഹാന ഹുസൈൻ (വൈസ്‌ ചെയർപേഴ്‌സൺ), ആദിത്യ (ജനറൽ സെക്രട്ടറി), ബിജിമോൾ(മാഗസിൻ എഡിറ്റർ), അക്ഷിത (യുയുസി). അൽ–അസ്‌ഹർ ആർട്‌സ്‌ കോളേജിൽ അർജുൻ സി വിജയൻ(ചെയർപേഴ്‌സൺ), അദബിയ (വൈസ്‌ ചെയർപേഴ്‌സൺ), സജിൻ ബാബു (ജനറൽ സെക്രട്ടറി), വിസ്‌മയ ശശികുമാർ(മാഗസിൻ എഡിറ്റർ), മുഹമ്മദ്‌ യാസിൻ(ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി), മുഹമ്മദ്‌ യൂനൂസ്‌, അസൽ അമീൻ(യുയുസി).

കട്ടപ്പന

ഗവ. കോളേജില്‍ എസ്എഫ്‌ഐയുടെ തേരോട്ടം. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇ കെ സ്വരാഗ്(ചെയര്‍പേഴ്‌സണ്‍), ജോയ്‌സ് ജെയിംസ്(വൈസ് ചെയര്‍പേഴ്‌സണ്‍), ഗിരിധര്‍ പ്രസാദ്(ജനറല്‍ സെക്രട്ടറി), സുബിന്‍ ദാസ്(ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), പവിത്ര മധു(മാഗസിന്‍ എഡിറ്റര്‍), ആനന്ദ് കൃഷ്ണ, ഗൗരി കൃഷ്ണ(യുയുസി), എം എസ് ആദിത്യ, എ എം അഭിരാമി(ലേഡി റെപ്), ആല്‍വിന്‍ ജോസ്(ഒന്നാംവര്‍ഷ യുജി റെപ്), നിഖില്‍ അനില്‍(രണ്ടാംവര്‍ഷ യുജി റെപ്), അമല്‍ കൃഷ്ണ(മൂന്നാംവര്‍ഷ യുജി റെപ്), സഞ്ജയ് കുമാര്‍(ഒന്നാംവര്‍ഷ പിജി റെപ്), പി ബി അനന്ദു(രണ്ടാംവര്‍ഷ പിജി റെപ്) എന്നിവരാണ് വിജയിച്ചത്.

ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആകെയുള്ള 14ല്‍ 12 സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. എബി മാനുവല്‍ റോയി(ചെയര്‍പേഴ്‌സണ്‍), അനുശ്രീ സായി(വൈസ് ചെയര്‍പേഴ്‌സണ്‍), ടിജു എബ്രഹാം മാത്യു(ജനറല്‍ സെക്രട്ടറി), ജോസ്‌ന ജോസ്(മാഗസിന്‍ എഡിറ്റര്‍), എസ് പ്രഭാത് കിരണ്‍(ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), അഭിജിത്ത് കലേഷ്, ജിഷ്ണു ബിനു(യുയുസി), നന്ദന സജി, അഞ്ജന അനില്‍കുമാര്‍(ലേഡി റെപ്), മാരിയറ്റ് സിബി(ഒന്നാംവര്‍ഷ യുജി റെപ്), ജോമോള്‍ ജോസഫ്(രണ്ടാംവര്‍ഷ യുജി റെപ്), ജെസ്ലിന്‍(ഒന്നാംവര്‍ഷ പിജി റെപ്) എന്നിവരാണ് വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പിനുശേഷം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കട്ടപ്പന നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

മൂന്നാർ

ഗവ. കോളേജിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്ഐ. നാമനിർദേശ സമർപ്പിച്ചപ്പോൾ 10 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെ ജോൺ ഡേവിഡ്(ജനറൽ സെക്രട്ടറി), കാവ്യ(ചെയർപേഴ്സൺ) വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. അനുശ്രീ(വൈസ്‌ ചെയർപേഴ്സൺ), പി ശ്യാം(യുയുസി), അർജുൻ(ആർട്സ് ക്ലബ്), രാജേശ്വരൻ(മാഗസിൻ എഡിറ്റർ), കാവ്യ(ലേഡി റെപ്), റെപ്പുമാർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നെടുങ്കണ്ടം എംഇഎസ്, തൂക്കുപാലം ജവഹർലാൽ നെഹ്റു കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്ക് വിജയം. എംഇഎസിൽ വിജയിച്ച സ്ഥാനാർഥികളെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home