ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ ശ്രമം
പഠിപ്പുമുടക്കി പ്രതിഷേധിച്ച് വിദ്യാർഥികൾ

എസ്‌എഫ്‌ഐ തൊടുപുഴ ബിഎസ്‌എൻഎൽ ഓഫീസിനു മുമ്പിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ഇടുക്കി
ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ് നടത്തുന്ന നീക്കത്തെ എതിർത്ത എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിദ്യാർഥികളും. മതനിരപേക്ഷതയും ജനാധിപത്യവും ഉന്നത വിദ്യാഭ്യാസമേഖലയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും മാർച്ചും പ്രതിഷേധയോഗവും നടത്തി. ജില്ലയിലെ എല്ലാ കോളേജുകളിലെയും ഭൂരിഭാഗം സ്‌കൂളുകളിലെയും വിദ്യാർഥികൾ പഠിപ്പുമുടക്കി.
തൊടുപുഴ ബിഎസ്‌എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അപ്‌സര ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റഗം നിതിൻ, ജില്ലാ കമ്മിറ്റിയംഗം അനന്തൻ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ വെസ്‌റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് ഉദ്‌ഘാടനം ചെയ്‌തു.
കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ നടത്തിയ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി എം എസ് ഗൗതം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിൽ നിരവധി വിദ്യാർഥികൾ അണിനിരന്നു. ഏരിയ സെക്രട്ടറി ഫ്രെഡ്ഡി മാത്യു, ജോയിന്റ് സെക്രട്ടറി എബി മാനുവൽ റോയി എന്നിവർ സംസാരിച്ചു.
മൂന്നാർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് എസ്എഫ്ഐ മൂന്നാർ ഏരിയ സെക്രട്ടറി വി രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഷാൻ സഖി, ഏരിയ പ്രസിഡന്റ് മുഹ്മാൻ എന്നിവർ സംസാരിച്ചു.
പീരുമേട്ടിൽ അരവിന്ദ് ഷിബുവും കരിമണ്ണൂരിൽ അൽഫിത്തും ഏലപ്പാറയിൽ മനു മാണിയും ശാന്തൻപാറയിൽ ശാരിക ബാബുവും മർച്ച് ഉദ്‌ഘാടനം ചെയ്‌തു.









0 comments