കാല്‍നടയാത്രക്കാര്‍ സുരക്ഷിതരല്ലേ?

ഏലപ്പാറ
കുട്ടിക്കാനം– ചപ്പാത്ത് കട്ടപ്പന മലയോര പാത കടന്നുപോകുന്ന ഏലപ്പാറ ടൗണിൽ കാൽ നടയാത്രക്കാർ സുരക്ഷിതരല്ല. ചെറുതും വലുതുമായ വാഹനങ്ങളുടെ അമിത വേഗതയാണ് വഴിയാത്രികർക്ക് ഭീഷണി. സെൻട്രൽ, ജമാത്ത് ജങ്ഷനുകള്‍, എസ്ബിഐ ഭാഗം, വാഗമൺ റോഡിലേക്ക് തിരിയുന്ന ജങ്ഷൻ എന്നിവിടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പാലം ജങ്ഷനില്‍ വളവുതിരിഞ്ഞുവരുന്ന വാഹനങ്ങൾ പെട്ടന്ന് ശ്രദ്ധയിൽപ്പെടാറില്ല. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാർഥികൾ കൂട്ടമായാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്. പഞ്ചായത്ത് അധികാരികളോട് പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. എത്രയും വേഗം റോഡില്‍ കാല്‍നടയാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments