നഗരസഭക്കെതിരെ നാട്ടുകാര്‍
തകര്‍ന്നുതരിപ്പണമായി ഇലവന്തിക്കല്‍പ്പടി–ആനകുത്തി റോഡ്

ആനകുത്തി റോഡ് തകർന്ന നിലയിൽ
കട്ടപ്പന
പാറക്കടവ് ഇലവന്തിക്കല്‍പ്പടി–ആനകുത്തി റോഡ് അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ചിട്ട് നാലുമാസം. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ റോഡ് കാലവര്‍ഷത്തിനുതൊട്ടുമുമ്പാണ് പൊളിച്ചത്. വശങ്ങളിലെ പാറയും പൊട്ടിച്ചു നീക്കിയിരുന്നു. പിന്നീട് മഴ ആരംഭിച്ചതോടെ സഞ്ചാരയോഗ്യമല്ലാതായി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നതായും നാട്ടുകാര്‍ പറയുന്നു. കാലവര്‍ഷത്തിനുശേഷം റോഡ് നിര്‍മാണം ആരംഭിക്കുമെന്ന് നഗരസഭ കൗണ്‍സിലര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടിയില്ല.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെ കടന്നുപോകുന്ന പാതയില്‍ യാത്രാക്ലേശം രൂക്ഷമാണ്. കട്ടപ്പന-–പുളിയന്‍മല റൂട്ടില്‍ അപ്പാപ്പന്‍പടിയില്‍നിന്ന് ഈ റോഡിലൂടെ കടന്ന് കട്ടപ്പനയിലെത്താനാകും. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ നൂറുകണക്കിനുപേർ ഇൗ റോഡിനെ ആശ്രയിച്ചിരുന്നു. റോഡിനെ അവഗണിക്കുന്ന നഗരസഭക്കെതിരെ ഡിവൈഎഫ്‌ഐ സമരത്തിനൊരുങ്ങുകയാണ്.









0 comments