അടച്ച വഴി എൽഡിഎഫ് പ്രതിഷേധത്തെതുടർന്ന് തുറന്നുകൊടുത്തു

തൊടുപുഴ
എൽഡിഎഫ് പ്രതിഷേധം ഫലം കണ്ടു. പഞ്ചായത്ത് ഭരണസമിതി അടച്ച വഴി തുറന്നുകൊടുക്കേണ്ടിവന്നു. ശ്മശാനം, പൊതുകുളം, പാടശേഖരം ഭാഗങ്ങളിലേക്കുള്ള വഴിയാണ് കരിങ്കുന്നം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അടച്ചത്. ഇതിൽ പ്രതിഷേധിച്ച് കരിങ്കുന്നം പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിച്ചു. സിപിഐ എം തൊടുപുഴ വെസ്‌റ്റ് ഏരിയ കമ്മിറ്റിയംഗം കെ ജി ദിനകർ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ പി ഹരിദാസ് അധ്യക്ഷനായി. കെ പി സുലോചന, മത്തായി ജോൺ, എം ആർ രാജൻ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തെ തുടർന്ന് അടച്ച വഴി പഞ്ചായത്ത് ഭരണസമിതി പിന്നീട് തുറന്നുനൽകി.









0 comments