ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

അറസ്റ്റിലായ അജീഷ്
കട്ടപ്പന
വേര്‍പിരിഞ്ഞുകഴിയുന്ന ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടന്‍മേട് ശങ്കുരുണ്ടാന്‍ കൊച്ചുപറമ്പില്‍ അജീഷ്(41) ആണ് ഭാര്യ സുജാത(37)യെ ആക്രമിച്ചത്. തിങ്കള്‍ വൈകിട്ടാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സുജാത രണ്ട് മക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് കഴിയുന്നത്. കൂടാതെ, വിവാഹബന്ധം വേര്‍പെടുത്താനായി കുടുംബകോടതിയില്‍ കേസും നിലവിലുണ്ട്. സുജാതയിലുണ്ടായ സംശയത്തെ തുടര്‍ന്നാണ് കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മുമ്പും ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. പരിക്കേറ്റ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍കുമാറും സംഘവും അറസ്റ്റ് ചെയ്ത അജീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.









0 comments