ടി എ നസീറിന്റെ ജ്വലിക്കും സ്‌മരണയിൽ നാട്

ഡിവൈഎഫ്ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ടി എ നസീര്‍ രക്തസാക്ഷിദിനാചരണം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
രക്തസാക്ഷി ടി എ നസീറിന്റെ ദീപ്‍തസ്‍മരണ പുതുക്കിനാട്. 36–ാം രക്തസാക്ഷി ദിനം ഡിവൈഎഫ്ഐ വിവിധ പരിപാടികളോടെ ആചരിച്ചു. ഡിവൈഎഫ്‌എ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന നസീറിനെ 1989 ആഗസ്‍ത് 30ന് നടന്ന ഭാരത് ബന്ദിന്റെ സമരമുഖത്തുവച്ചാണ് കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയത്. കീരികോട് കവലയിൽവച്ച് കൈക്കോടാലിക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ തൊടുപുഴ ഇൗസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രകടനവും അനുസ്മരണ സമ്മേളനവും നടത്തി. മിനി സിവില്‍ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് മങ്ങാട്ടുകവലയില്‍ സമാപിച്ചു. അനുസ്‍മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എം അല്‍ത്താഫ് അധ്യക്ഷനായി. സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, ഏരിയ കമ്മിറ്റിയംഗം വി ടി പാപ്പച്ചൻ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ തൊടുപുഴ വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രകടനവും അനുസ്മരണ സമ്മേളനവും നടത്തി. ചുങ്കം കവലയിൽനിന്ന് പ്രകടനം ആരംഭിച്ചു. തുടർന്ന് കോലാനിയിൽ നടന്ന അനുസ്‌മരണ യോഗം ജില്ലാ സെക്രട്ടറി രമേശ് കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ടിനു ശശി അധ്യക്ഷനായി. ആൽവിൻ വടശേരി, കെ എസ് അനന്തുമോൻ, പി സി അനൂപ്, ആർ പ്രശോഭ്, പി വി ഷിബു എന്നിവർ സംസാരിച്ചു. മണക്കാട് -കുന്നത്തുപാറയിൽ സിപിഐ എം മണക്കാട് ലോക്കൽ സെക്രട്ടറി ബി ഹരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനന്ദു കൃഷ്ണദാസ് അധ്യക്ഷനായി. എസ് മനീഷ് ഗുപ്ത പതാക ഉയർത്തി. വിഷ്ണുപ്രസാദ്, ജിഷ്ണുരാജ്, സച്ചിൻ പ്രേംജിത്ത്, ഗോപു എന്നിവർ സംസാരിച്ചു.
കോണ്‍ഗ്രസ് കുറ്റക്കാരെ ചേര്‍ത്തുപിടിക്കുന്നു: എം ശിവപ്രസാദ്
സമീപകാല കോണ്‍ഗ്രസ് രാഷ്‍ട്രീയത്തെക്കുറിച്ച് പൊതുവേദികളില്‍ ചര്‍ച്ചചെയ്യാനാകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. തൊടുപുഴ മങ്ങാട്ടുകവലയില്‍ ടി എ നസീര്‍ രക്തസാക്ഷിദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു ശിവപ്രസാദ്. യൂത്ത് കോണ്‍ഗ്രസിന്റെ മുൻ സംസ്ഥാന പ്രസിഡന്റിന്റെ പേരുതന്നെ പച്ചയായ അശ്ലീലമായിരിക്കുന്നു. ഇത്തരമൊരു സംഭവത്തില്‍ എത്ര നേതാക്കന്മാര്‍ ആര്‍ജവത്തോടെ ഇയാളെ തള്ളിപ്പറയാൻ രംഗത്തുവന്നു. പാര്‍ടിയില്‍നിന്നുള്ള പുറത്താക്കല്‍ പോലും അഡ്‍ജസ്റ്റ്മെന്റായിരുന്നു. എല്ലാത്തിനും കുടപിടിച്ചത് ഷാഫി പറമ്പിലടക്കമുള്ളവരാണ്. ഇവരെല്ലാം പൊതുസമൂഹത്തില്‍ പരസ്യമായി വിചാരണ ചെയ്യപ്പെടുമെന്ന് ചിന്തിക്കേണ്ടിയിരുന്നു. പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും ഷാഫി പറമ്പിലിനും ഇയാളെ പേടിയാണ്. ഈ കോണ്‍ഗ്രസിന് ബിജെപി ഉയര്‍ത്തുന്ന രാഷ്‍ട്രീയ വെല്ലുവിളികളെ നേരിട്ട് മതനിരപേക്ഷതയ്‍ക്കായുള്ള പോരാട്ടത്തെ മുന്നോട്ടുനയിക്കാനാകില്ല. കരുത്തോടെ ആ പോരാട്ടത്തെ നയിക്കാനാകുക ഇടതുപക്ഷത്തിനാണ്. രാഷ്‍ട്രീയ പ്രതിരോധം ഉയര്‍ത്താൻ ഇടതുപക്ഷത്തിന് അധികാരം പ്രശ്‍നമല്ലെന്ന് ശിവപ്രസാദ് പറഞ്ഞു.








0 comments