ടി എ നസീർ രക്തസാക്ഷി ദിനാചരണം ഇന്ന്

തൊടുപുഴ
ടി എ നസീറിന്റെ 36–ാമത് രക്തസാക്ഷി ദിനാചരണം ശനിയാഴ്‌ച വിപുലമായ പരിപാടികളോടെ ആചരിക്കും. തൊടുപുഴ ഇൗസ്‌റ്റ് കമ്മിറ്റി മങ്ങാട്ടുകവലയിലും വെസ്‌റ്റ് കമ്മിറ്റി കോലാനിയിലും പതാക ഉയർത്തൻ, പ്രകടനം, അനുസ്‌മരണ സമ്മേളനം എന്നിവ സംഘടിപ്പിക്കും. മങ്ങാട്ടുകവലയിൽ വൈകിട്ട് അഞ്ചിന് അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിക്കും. കോലാനിയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്‌ണൻ യോഗം ഉദ്‌ഘാടനം ചെയ്യും. അഡ്വ. എ രാജ എംഎൽഎ, എസ് സുധീഷ്, ബി അനൂപ്, ടി ആർ സോമൻ തുടങ്ങിയവർ സംസാരിക്കും.








0 comments