പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരം
ഉയരുന്നു, ബഹുനില കെട്ടിടം

കട്ടപ്പന അമ്പലക്കവലയിൽ നിർമാണം പുരോഗമിക്കുന്ന പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരം
കട്ടപ്പന
കട്ടപ്പനയിൽ പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒന്നാംനിലയുടെ കോൺക്രീറ്റിങ് ജോലികൾ അവസാനഘട്ടത്തിലാണ്. അമ്പലക്കവലയിൽ 20 സെന്റ് സ്ഥലത്ത് 7.5 കോടി രൂപ മുതൽമുടക്കിലാണ് 13842.5 ചതുരശ്ര അടിയിൽ നാലുനിലകളിലായി മന്ദിരം നിർമിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെയും എൽഡിഎഫ് നേതാക്കളുടെയും ഇടപെടലുകളാണ് പുതിയ മന്ദിരം യാഥാർഥ്യമാക്കിയത്. 200 പേരെ ഒരേസമയം പരീക്ഷയ്ക്കിരുത്താൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഓൺലൈൻ പരീക്ഷാഹാൾ, അതിഥി മുറി, ഇന്റർവ്യൂ ഹാൾ, റിക്രൂട്ട്മെന്റ് വിങ്, സർവീസ് വെരിഫിക്കേഷൻ വിങ്, പരീക്ഷാവിഭാഗം, ശൗചാലയ കോംപ്ലക്‌സ്, ഫ്രണ്ട് ഓഫീസ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്. 2024ലെ ബജറ്റിലാണ് പുതിയ മന്ദിരം പ്രഖ്യാപിച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് പുതിയ ബഹുനിലമന്ദിരത്തിലേക്ക് മാറുന്നത് ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്പെടും.









0 comments