പ്രതീക്ഷകൾക്ക്‌ ‘ചിറകു’വിടർത്താൻ

സൗജന്യ പിഎസ്‌സി പഠന പരിശീലനമൊരുക്കി ജനമൈത്രി എക്സൈസ്

a raja

ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സംഘടിപ്പിക്കുന്ന ‘ചിറക്' സൗജന്യ പിഎസ്‌സി പരിശീലന ക്ലാസ് അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 29, 2025, 12:00 AM | 1 min read

അടിമാലി

പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി സൗജന്യ പിഎസ്‌സി പഠന പരിശീലനമൊരുക്കി അടിമാലി ജനമൈത്രി എക്സൈസ്. ‘ചിറക്’ എന്നുപേരിട്ട പദ്ധതി അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ അധ്യക്ഷനായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 50 ഉദ്യോഗാർഥികൾക്ക് ആറുമാസ കാലയളവിൽ 26 ഞായറാഴ്ചകളിലായി ക്ലാസും പഠനോപകരണങ്ങളും നൽകും. അടിമാലി ഗവ. ഹൈസ്‌കൂളിൽ ഞായർ രാവിലെ 10 മുതൽ മൂന്നുവരെയാണ്‌ ക്ലാസുകൾ. കരിയർ, മത്സരപരീക്ഷാ പരിശീലന മേഖലയിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ പിഎസ്‌സി പരിശീലനത്തിലൂടെ മൂന്നുവർഷത്തിനിടെ എട്ട് ഉദ്യോഗാർഥികൾക്ക് വിവിധ വകുപ്പുകളിൽ ജോലി ലഭിച്ചിരുന്നു. യോഗത്തിൽ വിമുക്തി മിഷൻ അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ പി എസ്‌ ഹരികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സിഐ ദിലീപ്കുമാർ, സ്‌ക്വാഡ് സിഇഒ ബി ബൈജു, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി ഡി ഷാജി, എകെഎസ് ഏരിയ സെക്രട്ടറി എം ആർ ദീപു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home