ഹെലിബറിയ തോട്ടം ഉടമയ്‍ക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം ഇന്ന്

ഏലപ്പാറ
മുന്നറിയിപ്പില്ലാതെ നിയമവിരുദ്ധമായി നൂറുകണക്കിന് തൊഴിലാളികളെ വെല്ലുവിളിച്ച് തോട്ടം ഉപേക്ഷിച്ച് നാടുവിട്ട ഹെലിബറിയ ഉടമയ്‍ക്കെതിരെ ഞായറാഴ്‍ച തൊഴിലാളികള്‍ പ്രതിഷേധിക്കും. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് ഏലപ്പാറ വില്ലേജ് ഓഫീസ് ജങ്ഷനില്‍നിന്ന് പ്രകടനം ആരംഭിച്ച് ബസ്റ്റാൻഡ് പൊതുവേദിയില്‍ സമാപിക്കും. കമ്പനിയുടെ നാല് ഡിവിഷനുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പട്ടിണിയിലാണ്. സ്ഥിരം തൊഴിലാളികളെപ്പോലെ മറ്റാനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ശമ്പളം മാത്രമാണ് ആശ്രയം. എന്നാല്‍ രണ്ട് മാസമായി ഇവര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. പ്രകടനത്തില്‍ നൂറുകണക്കിന് തൊഴിലാളികളും അതിഥി തൊഴിലാളികളും കുടുംബസമേതം പങ്കെടുക്കും. യോഗത്തില്‍ ട്രേഡ് യൂണിയൻ നേതാക്കന്മാര്‍ സംസാരിക്കും.









0 comments