‘വഴി കാട്ടാൻ വാഗമൺ’ പദ്ധതി യുഡിഎഫ്‌ ഭരണസമിതി അട്ടിമറിച്ചു

ഹരിതസേന അംഗങ്ങളെ വനിതാ
പഞ്ചായത്തംഗം അപമാനിച്ചെന്ന് പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 29, 2025, 12:38 AM | 1 min read

ഏലപ്പാറ

മാലിന്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിൽ മുൻ എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ അഭിമാന പദ്ധതിയായിരുന്നു ‘വഴി കാട്ടാൻ വാഗമൺ’. ഇ‍ൗ പദ്ധതി യുഡിഎഫ്‌ ഭരണസമിതി അട്ടിമറിച്ചു. കഴിഞ്ഞദിവസം ഹരിത ചെക്ക് പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യവുമായി ഹരിത കർമസേന അംഗങ്ങൾ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ കോൺഗ്രസ് വനിതാ പഞ്ചായത്തംഗം ഇവരെ ആക്ഷേപിച്ചതായും പരാതിയുണ്ട്‌. പഞ്ചായത്ത് പ്രസിഡന്റിന്‌ പരാതിനൽകാൻ എത്തിയ ഹരിത കർമസേന അംഗങ്ങളെയാണ്‌ മുൻ പഞ്ചായത്ത് പ്രസിഡന്റുക‍ൂടിയായ വനിതാപഞ്ചായത്തംഗം ഓ-ഫീസിൽനിന്ന്‌ ഇറക്കിവിട്ടത്‌. സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെ ഏലപ്പാറ പഞ്ചായത്തിൽ നടപ്പാക്കിയ തുമ്പൂർമുഴി മോഡൽപദ്ധതി, യുഡിഎഫ് അധികാരത്തിൽ വന്ന ഉടൻതന്നെ ഇല്ലാതാക്കി. മാലിന്യനിർമാർജന യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ ‘വഴികാട്ടാൻ വാഗമൺ’ എന്ന പദ്ധതി സംസ്ഥാന ശ്രദ്ധ ആകർഷിച്ചതാണ്. ഇതിന്റെ ഭാഗമായി ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരവും ലഭിച്ചിരുന്നു. യുഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌ പാതയോരങ്ങളിൽ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും ജൈവമാലിന്യങ്ങളും തെരുവിൽ നിറയുകയാണ്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ ഹരിത ചെക്ക്പോസ്‌റ്റുകൾ തുറക്കണമെന്ന ആവശ്യം ശക്തമായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home