പെരുവന്താനം പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് പ്രകടനം ഇന്ന്

ഏലപ്പാറ
പെരുവന്താനം പഞ്ചായത്ത് കോണ്‍ഗ്രസ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്‍ക്കുമെതിരെ എല്‍ഡിഎഫ് തിങ്കളാഴ്‍ച പ്രകടനം നടത്തും. പകല്‍ മൂന്നിന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യും. ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള ഐക്യമില്ലായ്‍മയും കുതികാൽവെട്ടും പഞ്ചായത്തിനെ പിന്നോട്ടടിച്ചു. മുൻ എൽഡിഎഫ് ഭരണത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങള്‍ അട്ടിമറിക്കുകയാണ് ഇപ്പോള്‍. ഇവയ്‍ക്കെതിരായുള്ള ജനരോക്ഷം പ്രകടനത്തില്‍ മുഴങ്ങും. 14 വാർഡുകളിൽനിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുക്കും. എൽഡിഎഫ് നേതാക്കൾ സംസാരിക്കും.









0 comments