ഹെലിബറിയ തോട്ടം ഉടമയ്ക്ക് താക്കീതായി തൊഴിലാളി പ്രതിഷേധം

trade

തോട്ടം അടച്ചുപൂട്ടിയ ഹെലിബറിയ മാനേജ്‍മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ഏലപ്പാറയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം 
സിഐടിയു ജില്ലാ സെക്രട്ടറി കെഎസ് മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2025, 12:30 AM | 1 min read

ഏലപ്പാറ

മുന്നറിപ്പില്ലാതെ നിയമ വിരുദ്ധമായി തോട്ടം പൂട്ടി പ്രവർത്തനം നിർത്തിയ ഹെലിബറിയ ടി കമ്പനി ഉടമയ്ക്കെതിരെ ഏലപ്പാറയിൽ തൊഴിലാളികളുടെ പ്രതിഷേധം. ഉടമ തുടരെ കരാർ ലംഘിച്ച്‌ തൊഴിലാളി ദ്രോഹ നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച്‌ ട്രേഡ്‌ യൂണിയനുകൾ ചേർന്ന്‌ ബസ്‌സ്‌റ്റാൻഡിൽ നടത്തിയ സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. സി സിൽവസ്റ്റർ അധ്യക്ഷനായി. നേതാക്കളായ പി എസ് രാജൻ, കെ ടി ബിനു, എം ജെ വാവച്ചൻ, എം ടി സജി, ആന്റപ്പൻ എൻ ജേക്കബ്, കെ മോഹനൻ, എം വർഗീസ്, സുശീലൻ നായർ എന്നിവർ സംസാരിച്ചു. കൂലി ചോദിച്ചാൽ തോട്ടം പൂട്ടി തൊഴിലാളികളെ വരുതിയിൽ കൊണ്ടുവരാമെന്നത്‌ വ്യാമോഹമാണെന്നണും ആനുകൂല്യങ്ങൾ നൽകാതെ ഇനി തോട്ടം പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ മക്കളെയും സിഐടിയു സംരക്ഷിക്കുമെന്നും നേതാക്കൾ പറഞ്ഞു. തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കെ ട്രേഡ് യുണിയനുകളുടെ സംയുക്ത സമരത്തിൽനിന്ന്‌ ഐഎൻടിയുസി വിട്ടു നിൽക്കുന്നതിനേയും യോഗം അപലപിച്ചു. ശമ്പളം നൽകിയിട്ട്‌ 
4 മാസം ​നാല്‌ മാസമായി സ്ഥിരംതൊഴിലാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ശമ്പളം നൽകിയിട്ടില്ല. കമ്പനിയുടെ നടത്തിപ്പ് ഉടമ അശോക് തുഹാറിന്റെ ഇളയ മകൻ ഏറ്റെടുത്ത ശേഷമാണ് മുൻ വർഷത്തേക്കൾ സ്ഥിതിഗതികൾ ഏറെ വഷളായതെന്ന്‌ പരാതിയുണ്ട്‌. ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന ചിന്നാർ എന്ന പേരിൽ വിപണിയിലുള്ള തേയിലയിൽ ഗുണ നിലാവാരം കുറഞ്ഞ പൊടി കലർത്തുന്നതായാണ്‌ ആരോപണം. കൊച്ചിയിലെ ലേല കേന്ദ്രത്തിൽ ഗുണ നിലാവരം പരിശോധിച്ചതിനെ തുടർന്ന് മായം കലർന്നതായി കണ്ടെത്തി. തുടർന്ന് ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യംവന്നു. തൊഴിൽ നിയമങ്ങളെ അംഗീകരിക്കാൻ ഉടമ തയാറാകുന്നില്ല. തുടർ പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തുന്നു. മാസങ്ങൾക്ക്മുമ്പ്‌ തോട്ടം പ്രവർത്തനം നിർത്തി വച്ചപ്പോൾ ട്രേഡ് യുണിയനുകൾ ശക്തമായി ഇടപെടൽ നടത്തി. 
 തൊഴിൽ വകുപ്പ് അധികാരികൾക്ക് മുന്നിൽ ചർച്ചയ്ക്കിരുത്തി പ്രശ്ന പരിഹാര കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ കരാർ പാലിക്കുന്നതിലും ഉടമ വീഴ്ച വരുത്തുന്നു. ​



deshabhimani section

Related News

View More
0 comments
Sort by

Home