ലഹരിക്കേസുകളില്‍ പ്രതിയായ യുവാവ് കരുതല്‍ കസ്റ്റഡിയില്‍

തൊടുപുഴ
നിരവധി ലഹരിക്കേസുകളില്‍ പ്രതിയായ തൊടുപുഴ സ്വദേശിയെ ലഹരിവസ്തുക്കളുടെ നിയമവിരുദ്ധ കടത്ത് തടയല്‍ നിയമപ്രകാരം പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. ഇടവെട്ടി നെല്ലിക്കല്‍ വീട്ടില്‍ മാര്‍ട്ടിനെ(42)തിരെയാണ് തൊടുപുഴ പൊലീസ് നടപടി. കാപ്പയോട് സമാനമായ ഈ നിയമപ്രകാരം കൂടുതല്‍ ലഹരിക്കേസുകളില്‍ പ്രതിയാകുന്നവരെ കസ്റ്റഡിയിലെടുത്ത് ഒരുവര്‍ഷം വരെ തടവില്‍ വയ്‍ക്കാം. തൊടുപുഴ ടൗണില്‍നിന്ന് കസ്റ്റഡിലിയെടുത്ത മാര്‍ട്ടിനെ തുടര്‍ നടപടികള്‍ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന് പൊലീസ് പറഞ്ഞു.









0 comments