ചൊവ്വാഴ്‍ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും
തങ്കമണി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം

തങ്കമണി പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം
ഇടുക്കി
തങ്കമണി പൊലീസ് സ്റ്റേഷൻ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നു. ചൊവ്വ പകല്‍ 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്യും. തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. കോടിയേരി ബാലകൃഷ്‍ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ ശ്രമഫലമായാണ് 2011ല്‍ തങ്കമണിയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ച് ഉത്തരവായത്. കാമാക്ഷി പഞ്ചായത്ത് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് 2016ൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ ഉൾപ്പെടെ തൊണ്ടിമുതലുകൾ സൂക്ഷിക്കാനോ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഇവ ഉറപ്പാക്കാൻ സി വി വർഗീസും മന്ത്രി റോഷി അഗസ്റ്റിനും ഇടപെട്ടാണ് ഫണ്ട് അനുവദിച്ചതും കെട്ടിടം യാഥാര്‍ഥ്യമാക്കിയതും. സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എംപി, എം എം മണി എംഎല്‍എ, സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ പൊലീസ് മേധാവി സാബു മാത്യു തുടങ്ങിയവര്‍ സംസാരിക്കും.









0 comments