കെഎസ്ഇബി താൽക്കാലിക ജീവനക്കാരന് മർദനം: 3 പേർ റിമാൻഡിൽ

കുമളി
കുമളി ചെങ്കരയിൽ വൈദ്യുതി ബില്ലടക്കാത്തത്തിന്റെ പേരിൽ ഫ്യൂസ് ഊരാൻ എത്തിയ താൽക്കാലിക ജീവനക്കാരന് മർദനം. സംഭവത്തിൽ കുമളി പൊലീസ് അറസ്റ്റ് ചെയ്ത അതിഥി സംസ്ഥാന തൊഴിലാളികളായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു. ചെങ്കരയിലെ എസ്റ്റേറ്റ് ലയത്തിൽ വൈദ്യുതി ബിൽ അടക്കാത്തതിന്റെ പേരിൽ ഫ്യൂസ് ഊരാൻ എത്തിയ കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ ചെങ്കര സ്വദേശി അയ്യാദുരൈ(49) യെയാണ് കൈയേറ്റം ചെയ്തത്. ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അസ്മത്തലി, ഹഫിസില്‍ റഹ്‌മാന്‍, അസിമുല്‍ ഇസ്ലാം എന്നിവരെയാണ് കുമളി എസ്എച്ച്ഒ അഭിലാഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. അയ്യാദുരൈയെ മൂവരുംചേര്‍ന്ന് മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും തലയില്‍ കമ്പ് കൊണ്ട് അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.









0 comments