പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

കരിമണ്ണൂർ
മോഷണക്കേസിൽ വണ്ണപ്പുറം അമ്പലപ്പടിയിൽനിന്ന് പിടികൂടി റിമാൻഡ്ചെയ്‍ത മൂന്നുപേരെ കാളിയാർ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കടവൂർ സ്വദേശികളായ തോമസ്, ജോസ്, അമൽ എന്നിവരെയാണ് മോഷണം നടത്താനാണ് എത്തിയതെന്ന നിഗമനത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരിൽ രണ്ടുപേരുടെ പേരിൽ പോത്താനിക്കാട്, തൊടുപുഴ സ്റ്റേഷനുകളിൽ കേസുകളുണ്ട്. വണ്ണപ്പുറത്ത് അടുത്ത നാളുകളിൽനടന്ന മോഷണങ്ങൾക്ക് പിന്നിൽ ഇവരാണോ എന്നതില്‍ വ്യക്തതയില്ല. വിശദമായി ചോദ്യംചെയ്യും. തൊടുപുഴ ഡിവൈഎസ്‌പി പ്രത്യേക സ്ക്വാഡിനെ വണ്ണപ്പുറത്ത് നിയോഗിച്ചിട്ടുണ്ട്.









0 comments