പദവിയിലിരിക്കെ അന്തരിച്ച പീരുമേട്ടിലെ രണ്ടാമത്തെ എംഎൽഎ

പീരുമേട്
പദവിയിലിരിക്കെ അന്തരിച്ച പീരുമേട്ടിലെ രണ്ടാമത്തെ എംഎൽഎയാണ് വാഴൂർ സോമൻ. നാലാംനിയമസഭയിൽ പീരുമേടിനെ പ്രതിനിധീകരിച്ച തോട്ടം തൊഴിലാളി നേതാവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ ഐ രാജൻ 1975 നവംബർ അറിനാണ് അന്തരിച്ചത്. 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽവന്ന നിയമസഭയുടെ കാലാവധി 1975ൽ അവസാനിക്കേണ്ടതായിരുന്നു. 1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് നിയമസഭയുടെ കാലാവധി നീട്ടി. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതിനെ തുടർന്ന് 1977ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടുവർഷം കൂടി കാലാവധി നിലനിൽക്കെകയാണ് കെ ഐ രാജൻ അന്തരിച്ചത്. 2021ൽ നിലവിൽ വന്ന പതിനഞ്ചാം നിയമസഭയുടെ കാലാവധി 2026 മെയ് വരെയുണ്ട്. ഒമ്പതുമാസ കാലാവധി അവശേഷിക്കെയാണ് വാഴൂർ സോമൻ വ്യാഴാഴ്ച അന്തരിച്ചത്.









0 comments