പീരുമേട്ടിലെ ചരിത്ര സ്മാരകം തോട്ടാപ്പുര വിസ്മൃതിയിൽ

thottappura

തോട്ടാപ്പുര(ഫയൽ ചിത്രം)

avatar
കെ എ അബ്‌ദുൾ റസാഖ്‌

Published on Jul 17, 2025, 12:34 AM | 1 min read

പീരുമേട്

നിരവധി തലമുറകളെ അത്ഭുതപ്പെടുത്തിയ പീരുമേട്ടിലെ ചരിത്ര സ്മാരകം തോട്ടാപ്പുര വിസ്മൃതിയിലായി. തിരുവിതാംകൂർ രാജഭരണകാലത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിന് പീരുമേടിന്റെ ഹൃദയഭാഗമായ തോട്ടാപ്പുരയിൽ നിർമിച്ച ഒറ്റമുറി കെട്ടിടമാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞ് ചരിത്ര വിസ്മൃതിയായത്. തോട്ടപ്പുരയുടെ നാലു വശങ്ങളിലെയും മണ്ണുകൾ അശാസ്ത്രീയമായി നീക്കം ചെയ്തതും ആൽമരം വളർന്ന് കല്ലുകൾക്കിടയിൽ കയറി ദുർബലാവസ്ഥയിലായതാണ് കെട്ടിടം തകരാൻ പ്രധാന കാരണമായത്. തിരുവിതാംകൂർ ഭരിച്ചിരുന്ന റാണി ലക്ഷ്മി ഭായിയുടെ കാലത്താണ് പീരുമേട് തോട്ടാപ്പുര നിർമിച്ചത്. കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരത്തിന്റെ ഭാഗമായാണ്‌ ഇതുണ്ടാക്കിയത്‌. രാജഭരണകാലത്ത് നിർമിച്ച അവശേഷിക്കുന്ന ഏതാനും ചില നിർമിതികളിലൊന്നായിരുന്നു ഈ ആയുധപ്പുര. ശർക്കരയും ചുണ്ണാമ്പും ചേർത്ത സുർക്കി മിശ്രിതം ഉപയോഗിച്ച് കല്ലുകൾ ഉറപ്പിച്ചാണ് ഒറ്റമുറി നിർമിച്ചത്. ക്ഷേത്രനിർമാണത്തിനും പഴയ കോട്ടയം–കുമളിറോഡ് നിർമാണത്തിനുംആവശ്യമുള്ള വെടിക്കോപ്പ് സൂക്ഷിച്ചതും ഇവിടെയാണ്. സ്ഫോടവസ്തുക്കളെ ഇടിമിന്നലിൽനിന്ന് രക്ഷിക്കാൻ കാന്തം ഉപയോഗിച്ച് മിന്നൽ രക്ഷാ കവചവും സ്ഥാപിച്ചിരുന്നു. രാജഭരണം ജനാധിപത്യ വ്യവസ്ഥയ്ക്ക് വഴി മാറിയപ്പോഴും തോട്ടാപ്പുര തലയുയർത്തിനിന്നു. വിദേശികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേരെ തോട്ടാപ്പുര ആകർഷിച്ചു. വിനോദസഞ്ചാര മേഖല പടർന്നു പന്തലിച്ചപ്പോൾനിരവധി ടൂറിസ്റ്റുകൾ തോട്ടാപ്പുര സന്ദർശിക്കാൻ എത്തിയിരുന്നു. അധികൃതരുടെ അനാസ്ഥമൂലം ചരിത്രം ഉറങ്ങുന്ന കെട്ടിടം സംരക്ഷിക്കാൻ കഴിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

Home