ജില്ലാതല പട്ടയമേള നാളെ

564 പേര്‍ ഭൂമിയുടെ അവകാശികളാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2025, 12:15 AM | 1 min read

ഇടുക്കി

സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കുന്ന പട്ടയമേള വെള്ളിയാഴ്‍ച നടക്കും. ജില്ലാതലം പകല്‍ 10.30ന് മന്ത്രി കെ രാജൻ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്യും. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന മേളയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. ജില്ലയില്‍ 564 പട്ടയങ്ങള്‍ വിതരണംചെയ്യും. താലൂക്ക് അടിസ്ഥാനത്തില്‍ ദേവികുളം– 373, ഇടുക്കി– 61, തൊടുപുഴ– 35, പീരുമേട്– 95 എന്നിങ്ങനെയാണ് വിതരണം. സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, പി ജെ ജോസഫ്, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home