അറുപതാണ്ടിന്റെ സാഫല്യം
തങ്കമ്മയമ്മയും ഇനി ഭൂവുടമ

പട്ടയവുമായി തങ്കമ്മ പെരുമാള്‍
ഇടുക്കി
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ബംഗ്ലാകുന്ന് സ്വദേശിയായ പഴയവീട്ടില്‍ തങ്കമ്മ പെരുമാള്‍ പറഞ്ഞറിയിക്കാനാവത്ത സന്തോഷത്തിലാണ്. 72 വയസുകാരിയായ തങ്കമ്മയമ്മയ്‌ക്ക് അറുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പട്ടയം ലഭിക്കുന്നത്. വര്‍ഷങ്ങളായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും പട്ടയം കിട്ടിയില്ലെന്ന് പറയുമ്പോള്‍ തങ്കമ്മയമ്മയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു. ഇക്കാലമത്രയും നിരവധി ആവശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും പട്ടയം ഇല്ലാത്തതിനാല്‍ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു– തങ്കമ്മയമ്മ പറയുന്നു. മക്കളുടെ വിവാഹം, പഠനം, ചികിത്സ അങ്ങനെ ആവശ്യങ്ങളേറെ.... പട്ടയം ഇല്ലാത്തതിനാല്‍ തമസിക്കുന്നിടത്തുനിന്ന് കുടിയിറക്കിവിടുമോ എന്ന പേടിയിലാണ് കഴിഞ്ഞിരുന്നത്. തങ്കമ്മയമ്മ ഭൂവുടമയായപ്പോള്‍ ഒപ്പം മകള്‍ ബേബിക്കും പട്ടയം ലഭിച്ചു. അമ്മയും മകളും ഒരേ വേദിയില്‍നിന്ന് പട്ടയവുമായാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. മകന്‍ ബാബുവിനും മകള്‍ ബേബിക്കുമൊപ്പമാണ് തങ്കമ്മയമ്മ വാഴത്തോപ്പില്‍ ജില്ലാതല പട്ടയമേളക്ക് എത്തിയത്.









0 comments