വാക്കുപാലിക്കുമെന്ന് ഉറപ്പായിരുന്നു
സരസ്വതിക്കും രാജാമണിക്കും സ്വന്തം ഭൂമിയില്‍ ഇനി വീട് വയ്ക്കാം

സരസ്വതിയും ഭര്‍ത്താവ് പി രാജാമണിയും ചേർന്ന് മന്ത്രി റോഷി അഗസ്റ്റിനിൽനിന്ന് പട്ടയം ഏറ്റുവാങ്ങുന്നു
സ്വന്തം ലേഖകൻ
Published on Nov 01, 2025, 12:30 AM | 1 min read
ഇടുക്കി
നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുറ്റിയാര്‍വാലി സ്വദേശികളായ സരസ്വതിയ്ക്കും ഭര്‍ത്താവ് പി രാജാമണിയ്ക്കും പട്ടയം ലഭിച്ചത്. ഇനി സ്വന്തം ഭൂമില്‍ വീടുവയ്ക്കാം എന്ന സന്തോഷത്തിലാണ് ഇരുവരും. ദേവികുളം താലൂക്കില്‍ കുറ്റിയാര്‍വാലിയിലുള്ള ഗുഡാര്‍മല എസ്റ്റേറ്റിലെ കൂലിപ്പണിക്കാരാണ് ഇവര്‍. ഭൂമിക്ക് പട്ടയം ഇല്ലാത്തതുകൊണ്ട് വീടുവയ്ക്കാനാവാത്തത് ജീവിതത്തിലെ വലിയ വിഷമമായിരുന്നു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. 2009 മുതല്‍ പട്ടയത്തിനായി ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടുണ്ടെന്നും 2023 ല്‍ നല്‍കിയ അപേക്ഷയിലാണ് തങ്ങള്‍ക്ക് ഇത്തവണ പട്ടയം ലഭിച്ചതെന്നും പി രാജാമണി പറഞ്ഞു. പിണറായി സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പെന്‍ഷന്‍ വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനോട് ഏറെ നന്ദി ഉണ്ടെന്നും അദേഹം പറഞ്ഞു. ദേവികുളം താലൂക്കില്‍ 58 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണംചെയ്തത്. താലൂക്കിലെ ഏഴ് ഉന്നതികളില്‍ വനാവകാശ രേഖയും വിതരണംചെയ്തു. കുറ്റിയാര്‍വാലി വില്ലേജില്‍ നെറ്റിക്കുടി എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ രാജശേഖരനും ഭാര്യ ധനവും പുതുക്കാട് ഡിവിഷനിലെ ലക്ഷ്മി രാജനും മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രിയില്‍ റോഷി അഗസ്റ്റിനില്‍നിന്ന് പട്ടയം ഏറ്റുവാങ്ങി.









0 comments