ആറാമത് മേളയില്‍ നല്‍കിയത് 564 പട്ടയങ്ങള്‍

കെ ടി രാജീവ്
Published on Nov 01, 2025, 01:00 AM | 1 min read
ഇടുക്കി
പട്ടയവിതരണത്തില്‍ സര്‍ക്കാര്‍ അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയതെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ ഇതുവരെ 13 മേളകളിലായി 44000 കുടുംബങ്ങൾക്കാണ് പട്ടയങ്ങൾ നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയശേഷം ജില്ലയില്‍ ഇതുവരെ 7964 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 35695 ലേറെ പട്ടയങ്ങളാണ് നൽകിയത്. ജില്ലയില്‍ ആറാമത് പട്ടയമേളയാണ് വെള്ളിയാഴ്‌ച വാഴത്തോപ്പ് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ നടന്നത്. ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളില്‍നിന്നും സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി 564 പട്ടയങ്ങൾ പട്ടയമേളയില്‍ വിതരണം ചെയ്‌തു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. അഡ്വ. ഡീൻ കുര്യാക്കോസ്, അഡ്വ. എ രാജ എം എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍, എഡിഎം ഷൈജുപി ജേക്കബ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വര്‍ഗീസ്, ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ സലിംകുമാര്‍, ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, ജോണി ചെരിവുപറന്പിൽ തുടങ്ങിയവര്‍ സംബന്ധിച്ചു. നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന പൈനാവ് പളിയകുടിയിലെ 19 കുടുംബങ്ങള്‍ക്കും നിയമതടസങ്ങള്‍ മൂലം പട്ടയം ലഭിക്കാതിരുന്ന തൊടുപുഴ നഗരത്തിലെ ബംഗ്ലാംകുന്ന് പ്രദേശത്തെ 14 കുടുംബങ്ങള്‍ക്കും തടസങ്ങള്‍ പരിഹരിച്ച് പട്ടയം നല്‍കി.









0 comments