വെള്ളിയാമറ്റം പഞ്ചായത്ത്
കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധമിരമ്പി

വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
മൂലമറ്റം
വെള്ളിയാമറ്റം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും നിരുത്തരവാദിത്വപരമായ നിലപാടുകൾക്കുമെതിരെ സിപിഐ എം പ്രതിഷേധ മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ഇ കെ കബീർ കാസിം അധ്യക്ഷനായി. ലൈഫ് ഭവന പദ്ധതി ഫലപ്രദമായി നടപ്പാക്കുക, നാളിയാനി–-കുളമാവ് റോഡ് ഗതാഗത യോഗ്യമാക്കുക, പഞ്ചായത്ത് കളിക്കളം നിർമിക്കാനുള്ള സ്ഥലം കണ്ടെത്തി നടപടികൾ സ്വീകരിക്കുക, അങ്കണവാടികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. പട്ടികവർഗ മേഖലയിൽ ലഭിക്കേണ്ട നിരവധി ഫണ്ടുകൾ ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം പഞ്ചായത്തിന് നഷ്ടമായി. യുഡിഎഫ് എംഎൽഎയും എംപിയും പഞ്ചായത്തിനെ അവഗണിക്കുന്നു. എൽഡിഎഫ് ഭരണകാലത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച പഞ്ചായത്ത് ഇപ്പോൾ താറുമാറായി. ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറി ശിവൻ നായർ, ലോക്കൽ സെക്രട്ടറി മനു മാത്യു കുരുവേലി, സജി ആലക്കാത്തടം എന്നിവർ സംസാരിച്ചു.








0 comments