മഴ ശക്തി പ്രാപിക്കുന്നു; ജില്ലയിൽ ഓറഞ്ച് അലർട്ട്

ഇടുക്കി
ജില്ലയിൽ മഴ വീണ്ടും മഴ ശക്തി പ്രാപിച്ചു.വെള്ളി മുതൽ ഞായർവരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്,കയാക്കിങ്,റാഫ്റ്റിങ്,കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള എല്ലാവിധജലവിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും അഡ്വഞ്ചർ ജീപ്പ് സവാരിയും അലർട്ടുകൾ നിലവിലുള്ള ദിവസങ്ങളിൽ നിർത്തിവയ്‌ക്കണമെന്ന് കലക്‌ടർ ഉത്തരവിട്ടു. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.









0 comments