കാഞ്ഞാറിൽ കർഷകച്ചന്ത

മൂലമറ്റം
കുടയത്തൂർ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ‘ഓണസമൃദ്ധി 2025’ കർഷക ചന്ത ആരംഭിച്ചു. കാഞ്ഞാർ പഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ എൻ ഷിയാസ് ആദ്യ വിൽപ്പന നടത്തി. പഞ്ചായത്തംഗങ്ങളായ ആഞ്ചലീന സിജോ, എൻ ജെ ജോസഫ്, ലത ജോസ്, സുജ ചന്ദ്രശേഖരൻ, സിഡിഎസ് ചെയർപേഴ്സൺ സിനി സാബു തുടങ്ങിയവർ സംസാരിച്ചു. കേരള ഗ്രോ ബ്രാൻഡ് ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഉത്രാടം വരെയാണ് പ്രവർത്തിക്കുക.









0 comments