തങ്കമണി സഹ. ബാങ്ക് ഓണച്ചന്തകള്‍ തുറന്നു

തങ്കമണി സഹകരണ ബാങ്ക് ഓണച്ചന്ത ജില്ലാ സ്‍പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ആദ്യ വിൽപ്പന നടത്തുന്നു
ചെറുതോണി
തങ്കമണി സഹകരണ ബാങ്ക് തങ്കമണി, കാൽവരിമൗണ്ട്, പ്രകാശ് എന്നിവിടങ്ങളിൽ ഓണച്ചന്തകൾ തുറന്നു. വിലക്കയറ്റം തടയാൻ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെയാണ് വില്‍പന. ഒരു ചന്തയിലൂടെ 750 കുടുബങ്ങൾക്കാണ് സാധനങ്ങൾ ലഭിക്കുക. തങ്കമണിയിൽ ജില്ലാ സ്‍പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ആദ്യ വിൽപ്പന നടത്തി. ബാങ്ക് പ്രസിഡന്റ് സൈബി തോമസ് അധ്യക്ഷനായി. കെ ജെ ഷൈൻ, ഭരണസമിതിയംഗങ്ങളായ പി സി ജോൺ, കെ എസ് മോഹനൻ, സുകുമാരൻ നായർ, ബിജു പുലിയാമറ്റത്തിൽ ബാങ്ക് സെക്രട്ടറി സുനീഷ് കെ സോമൻ എന്നിവര്‍ സംസാരിച്ചു.









0 comments