വർണാഭം ഘോഷയാത്ര

ഓണവില്ല് 2025' ഓണം ടൂറിസം വാരാഘോഷം സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇടുക്കി
ഓണവില്ല് 2025' ഓണം ടൂറിസം വാരാഘോഷത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ സമാപനമായി. ചെണ്ടമേളത്തിന്റെയും വർണ വിസ്മയങ്ങൾ തീർത്ത പോപ്പിന്റെയും അകമ്പടിയോടെ വാഴത്തോപ്പ് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് സിഡിഎസുകൾ ഘോഷയാത്രയിൽ മാറ്റുരച്ചു. കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഫ്ലാഗ്ഓഫ് ചെയ്തു. കരിമ്പൻ സിഡിഎസ് അവതരിപ്പിച്ച വനിതാ മഹാബലി ഏറെ ശ്രദ്ധേയമായി. പുലിയും വേട്ടക്കാരനും എല്ലാം ഒത്തുചേർത്തുകൊണ്ടുള്ള വിവിധ വേഷവിധാനങ്ങളും നിരന്നു. യോഗത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ- സാമുദായിക- സാംസ്‌കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു.









0 comments